CONTENTS

    Anxietyയെ പേടിക്കണോ!!!

    avatar
    Sahid Payyanur
    ·August 4, 2025
    ·2 min read

    Anxiety എന്നത് നമ്മിൽ പലരും തെറ്റിദ്ധരിക്കുന്ന ഒരു വാക്കാണ്. മാനസിക അസ്വസ്ഥത, ദുർബലത, തളർച്ച എന്നിങ്ങനെയാണ് പൊതുവെ ആളുകൾ അതിനെ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ Anxiety എന്നത് ഒരു ആത്മസംരക്ഷണ ഉപാധിയാണ്. നമ്മുടെ മനസ്സിന്റെ കാവൽക്കാരൻ. നമ്മുടെ മനസ്സിനെയും ശരീരത്തെയും അപകടസാധ്യതകളെ തിരിച്ചറിയാനും അതിനനുസൃതമായി പ്രതികരിക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത സംവിധാനമാണ് ഇത്.

    നമ്മൾ നേരിട്ടൊരു മോശം അനുഭവം, നമ്മുടെ മനസ്സിൽ തീവ്രമായി പതിഞ്ഞിരിക്കുകയാണ്. അതുപോലെയോ അതുമായി സാമ്യമുള്ള സാഹചര്യങ്ങൾ വീണ്ടും വരുമ്പോൾ, അത് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കുകയാണ് Anxietyയുടെ പ്രവർത്തനം. ഇതാണ് Fight or Flight Reaction എന്നു വിളിക്കുന്ന പ്രകൃതിസിദ്ധമായ പ്രതികരണം.

    ഉദാഹരണമായി ഒരു സംഭവം പരിശോധിക്കാം. ഒരു വ്യക്തി ഒരു വഴിയിലൂടെ പോകുമ്പോൾ പാമ്പ് കടിച്ചു. പിന്നീട് ഏറെക്കാലം ആശുപത്രിയിലായിരുന്നു. അവസാനം സുഖം ലഭിച്ചെങ്കിലും ആ വഴിയിലൂടെ വീണ്ടും പോകുമ്പോൾ മനസ്സിൽ അവിഭാജ്യമായ ഭയം പടർന്ന്കൊണ്ടിരിക്കും. അതിനെ “അനാവശ്യ ഭയം” എന്ന് വിളിക്കാൻ കഴിയില്ല. കാരണം, അതൊരു മുന്നറിയിപ്പ് ആണ് – “ഇവിടെ മുന്നേ അപകടമുണ്ടായിട്ടുണ്ട്… വീണ്ടും സംഭവിക്കാതിരിക്കാൻ സൂക്ഷിക്കണം.”

    ഈ സാഹചര്യത്തിൽ മനസ്സിന്റെ ലക്ഷ്യം — അപകടത്തിൽ നിന്ന് രക്ഷപ്പെടുക. അതിനാൽ തന്നെ, ഇവിടെ ബുദ്ധി വളരെ പെട്ടെന്ന് പ്രവർത്തിക്കില്ല. അവിടെ അമിഗ്ദാല (amygdala) എന്ന് പേരുള്ള തലച്ചോറിന്റെ ഭാഗമാണ് നിയന്ത്രണം എടുക്കുന്നത്. ആ സമയത്ത് ബുദ്ധിപൂർവ്വമായ ആലോചനയ്ക്ക് ഇടയില്ല. മനസ്സ് നിരീക്ഷിക്കുന്നില്ല, മറിച്ച് പ്രതികരിക്കുകയാണ്.

    Anxiety എന്നും ദോഷമാണെന്നു കരുതുന്നത് മറ്റൊരു വലിയ തെറ്റാണ്. ചിലപ്പോൾ അത് ശരിയായ ദിശയിലേക്ക് നമ്മെ നയിക്കാനും, ഉദ്ദേശ്യപ്രാപ്തിക്കായി ശ്രമിക്കാൻ പ്രേരിപ്പിക്കാനും കഴിയും. അതിന്റെ മികച്ച ഉദാഹരണമാണ് വിദ്യാർത്ഥികളിൽ കാണുന്ന പരീക്ഷാഭയം.

    ഒരു വിദ്യാർത്ഥിക്ക് പരീക്ഷയെ കുറിച്ച് ഒരു പേടിയോ മനസ്സിലാക്കലോ ഇല്ലെങ്കിൽ, സ്വാഭാവികമായി പഠിക്കാനും താത്പര്യമുണ്ടാവില്ല. ഭാവിയെ കുറിച്ചുള്ള ഉത്തരവാദിത്വം അവനിൽ വളരുന്നില്ല. അതിനാൽ അദ്ദേഹം പരീക്ഷയിൽ പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. അതെ സമയം മറ്റൊരു വിദ്യാർത്ഥിക്ക് ഫുൾ മാർക്ക് വേണമെന്ന് ആഗ്രഹമുണ്ട്. അതിനായി പകലും രാത്രിയും കഠിന പഠനം നടത്തുന്നു. എന്നാൽ അതിനൊപ്പം കൂടി അത്യന്തം ഭയം, performance anxiety, ഉറക്കക്കേട് തുടങ്ങിയ പ്രശ്നങ്ങളും വരുന്നു.

    ഇവിടെ സംഭവിക്കുന്നത് എന്താണ്? ഒരാൾക്ക് Anxiety തീരെ ഇല്ല. അതിനാൽ പഠിക്കുന്നില്ല. മറ്റൊരാൾക്ക് Anxiety അമിതമാണ്. അതിനാൽ പഠിച്ചതൊക്കെ മറക്കുകയും ശരിയായ രീതിയിൽ പ്രകടിപ്പിക്കാനാവാതിരിക്കയും ചെയ്യുന്നു.

    ഇവിടെ വേണ്ടത് മിതമായ സ്ട്രെസ്സാണ്. അതാണ് Eustress എന്ന് വിളിക്കുന്നത്. ഉദ്ദേശ്യങ്ങൾക്കായി പ്രചോദനമാകുന്ന, ഉൽപാദകത്വം കൂട്ടുന്ന ഒരു സ്ട്രെസ്സാണ് ഇത്. അതേസമയം, അതിരു മറികടന്നാൽ അതെ സ്ട്രെസ്സാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന Distress ആയി മാറുന്നത്. Distress എന്നതാണ് പിന്നീട് Anxiety ആയിത്തീരുന്നത്.

    മനസ്സിന്റെ ഈ പ്രതിരോധപ്രവർത്തനം അധികമാകുമ്പോൾ — അതായത് Anxiety നമ്മുടെ ജീവിതം നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ — അതിന്റെ ഫലമായി നാം സാമൂഹ്യപരമായി പിൻവാങ്ങലുകൾ ചെയ്യാം, ഉറക്കം നഷ്ടപ്പെടാം, ഭക്ഷണ ശീലങ്ങൾ മാറാം, ജോലി പഠനം പോലുള്ള കാര്യങ്ങളിൽ താല്പര്യമില്ലാതാകാം. ഇതാണ് അതിനെ മാനസിക പ്രശ്നമായി പരിവർത്തനം ചെയ്യുന്നത്.

    ഇവിടെയാണ് അതിനെ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്ന വ്യത്യസ്ത മാനസികാരോഗ്യ സാങ്കേതികതകളുടെ ആവശ്യകത. കൗൺസിലിങ്, ഭാവചികിത്സ (CBT), മനസ്സിന്റെ അവബോധം വളർത്തുന്ന simple breath-work പോലെ പല രീതികളും Anxietyയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

    അവസാനമായി നമ്മൾ മനസ്സിലാക്കേണ്ടത് — Anxiety എപ്പോഴും ഒരു “ശത്രു” അല്ല. അത് പലപ്പോഴും നമ്മുടെ ശരീരവും മനസ്സും സംരക്ഷിക്കുന്ന “സഖാവ്” ആണെന്നതാണ്. അതിനാൽ അതിനെ ഇല്ലാതാക്കുകയല്ല വേണ്ടത്. മറിച്ച്, അതിനെ മനസ്സിലാക്കാനും, അതിന്റെ ലയത്തിൽ ജീവിക്കാനും, അതിനെ നിയന്ത്രിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്.

    Need help? Book your counseling session now