CONTENTS

    നിങ്ങൾ താരതമ്യം ചെയ്യാറുണ്ടോ?

    avatar
    Sofiya C Kochumon
    ·August 23, 2024
    ·2 min read

    എന്ത് ഭംഗി അവളെ കാണാൻ….! അവളെത്ര നന്നായിട്ട് സംസാരിക്കുന്നു..! ഞാൻ അവരെപ്പോലെ അല്ലല്ലോ..

     താരതമ്യം ചെയ്യുന്നത് മനുഷ്യസഹജമാണ്. ഉദാഹരണത്തിന്, കുട്ടികൾ അവരുടെ മാർക്കുകൾ കമ്പയർ ചെയ്യുന്നു; മുതിർന്നവർ അവരുടെ ജോലിയിലെ സ്ഥാനങ്ങൾ തമ്മിൽ കമ്പയർ ചെയ്യുന്നു. അങ്ങനെ, നമ്മൾ ഓരോരുത്തരും എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി കമ്പയർ ചെയ്യാൻ ശ്രമിക്കുന്നവരാണ്. താരതമ്യം ചെയ്യുന്നതിന് ഗുണങ്ങളും, ദോഷങ്ങളും ഉണ്ട്.

     

    എല്ലാ താരതമ്യങ്ങളും മോശമല്ല. ഇപ്പോൾ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു മേഖലയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയുടെ ഉയർച്ച മറ്റുള്ളവരെക്കുറിച്ച് നമുക്കുള്ള വീക്ഷണത്തെ വളച്ചൊടിക്കുകയും, ആളുകൾക്ക് അവരെ തന്നെ താരതമ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ, അതിലെ ഭൂരിഭാഗം അവരെ തന്നെ മോഡിഫൈ ചെയ്ത്, അവരുടെ നല്ല വശമാണ് സോഷ്യൽ മീഡിയയിലൂടെ നമ്മളിലേക്ക് എത്തിക്കുന്നത്. അവർ അവരുടെ നല്ല ഗുണങ്ങൾ മാത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നു.

     നിങ്ങൾ പലരും കേട്ടിട്ടുണ്ടാവും “OCD”യെ കുറിച്ച്. നമ്മളിൽ ഉണ്ടാകുന്ന ഒബ്സസീവ് തോട്ടുകളും അതുണ്ടാക്കുന്ന ഭയവും “obsessive compulsive disorder”ന് കാരണമാകുന്നു. ഇതുപോലെ, സോഷ്യൽ മീഡിയയുടെ ഉയർച്ച മൂലം നമ്മളിൽ ഉണ്ടാകുന്ന ഒരു ഡിസോർഡർ ആണ് “obsessive comparison disorder”.

    മറ്റൊരാൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോസിലും വീഡിയോസിലും റിലീസിലും കാണുന്നതൊന്നും അവരുടെ യഥാർത്ഥ ജീവിതം ആവണമെന്നില്ല. യഥാർത്ഥ ജീവിതത്തിൽ, എല്ലാവരും പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്.

    ഉദാഹരണത്തിന്, പ്രിയ ആളൊരു ഫാഷൻ ഡിസൈനറാണ്. സ്വന്തമായി ഡിസൈൻ ചെയ്യുന്ന കോസ്റ്റ്യൂം ഇൻസ്റ്റാഗ്രാമിലൂടെ മാർക്കറ്റിംഗ് ചെയ്യുന്നു. അസാധ്യമാണെന്ന് തോന്നുന്ന പല  കോസ്റ്റ്യൂമുകളും  സ്റ്റിച്ച് ചെയ്ത, സ്വയം ഉടുത്തൊരുക്കിയ വീഡിയോയും ഫോട്ടോസും പോസ്റ്റ് ചെയ്യാറുണ്ട്. കാണുന്ന നമ്മൾക്ക് അത് നല്ല ക്യാമറയും സ്റ്റുഡിയോയും ആണെന്നൊക്കെ തോന്നും. എന്നാൽ അങ്ങനെയല്ല, ചെറിയൊരു റൂമിൽ ഇരുന്നുകൊണ്ടാണ് ജോലി ചെയ്യുന്നത്. അവിടെ നിന്ന് എടുക്കുന്ന ഫോട്ടോസും വീഡിയോസും ആണ് പോസ്റ്റ് ചെയ്യുന്നത്. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം സോഷ്യൽ മീഡിയയിലൂടെ കാണുന്നതല്ല യഥാർത്ഥത്തിൽ ഉള്ളതെന്ന്.

    ആരും “perfect” അല്ല എല്ലാവർക്കും കുറവുകൾ ഉണ്ട്. മറ്റുള്ളവരും ആയിട്ട് നമ്മൾ നമ്മളെ തന്നെ  നിരന്തരം താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ ഉള്ളിൽ അനാവശ്യ ചിന്തകളും വികാരങ്ങളും ഉടലെടുക്കുന്നു, അത് നമ്മുടെ മാനസിക ആരോഗ്യത്തിനെ  തളർത്തുന്നു .

     “Comparison ... WILL KILL YOU

                  It will kill your motivation,

         your strength, and  joy in your life. 

    Don't do it.

                  Focus on YOUR goals.

     നിങ്ങൾ ഓരോരുത്തരും വ്യത്യസ്തരാണ്. നമ്മൾ ഓരോരുത്തർക്കും പലതരത്തിലുള്ള കഴിവുണ്ട്. അത് വളർത്താനാണ് നമ്മൾ ശ്രമിക്കേണ്ടത് . മറ്റുള്ളവരെപോലെ നമ്മൾ ആവാൻ ശ്രമിക്കുമ്പോൾ അവിടെ നമ്മൾ തന്നെയാണ് ഇല്ലാതെ ആകുന്നത്.

    നിങ്ങളെ മറ്റുള്ളവരുമായി കമ്പയർ ചെയ്യുന്നതിന് പകരം സ്വയം താരതമ്യം ചെയ്യാൻ ശ്രമിക്കണം. അത് നിങ്ങൾക്ക് നിങ്ങളെ  മനസ്സിലാക്കാൻ സഹായിക്കും.

    നിങ്ങളുടെ വ്യക്തിഗത വളർച്ചയെ അംഗീകരിക്കാനും അഭിനന്ദിക്കാനും ശ്രമിക്കുക.

     അതിന് നിങ്ങൾക്കോ ​​നിങ്ങൾ ഇഷ്ടപ്പെടുന്നവർക്കോ കഴിയുന്നില്ലെങ്കിൽ,

    നിങ്ങൾ നിരന്തരമായ താരതമ്യവുമായി ബന്ധപ്പെട്ട ഉത്കണ്ഠയോ(anxiety),വിഷാദമോ(depression) അല്ലെങ്കിൽ മറ്റേതെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളോ അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടവുന്നതാണ് .

     “നിങ്ങളുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.. സൂര്യനും ചന്ദ്രനും തമ്മിൽ ഒരു താരതമ്യവുമില്ല. അവരുടെ സമയമാകുമ്പോൾ അവർ തിളങ്ങുന്നു.”

                               -എപിജെ അബ്ദുൾ കലാം

         

      Believe in youself and shine like a star...!

    Need help? Book your counseling session now