ബാല്യകാലത്ത് കുട്ടികൾ കാണിക്കുന്ന കുറുമ്പുകൾ മനസ്സിന് ആനന്ദം പകരുന്നവയാണ്. എന്നാൽ കുട്ടികൾ പ്രകടിപ്പിക്കുന്ന ഈ കുസൃതികളും കുറുമ്പുകളും പരിധി കവിഞ്ഞാൽ അത് ഒരു രോഗാവസ്ഥയായി മാറുന്നു. അത്തരത്തിലുള്ള ഒരു രോഗാവസ്ഥയാണ് സ്വഭാവവൈകല്യങ്ങൾ (CONDUCT DISORDER)
കുട്ടികളിലോ കൗമാരക്കാരിലോ സാധാരണയായി കാണപ്പെടുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ് Conduct Disorder. ഇത്തരത്തിലുള്ള കുട്ടികൾക്ക് നിയമങ്ങൾ പാലിക്കാനും സാമൂഹികമായി സ്വീകാര്യമായ രീതിയിൽ പെരുമാറാനും പ്രയാസമാണ്. അവരുടെ പെരുമാറ്റം ശത്രുതാപരവും ചിലപ്പോൾ അക്രമാസക്തവും ആയിരിക്കും. അതുകൊണ്ടുതന്നെ പൊതുവെ സമൂഹം ഇവരെ 'bad kids' എന്നാണ് വിളിക്കാറ്.
മസ്തിഷ്ക ക്ഷതം, ആഘാതം അല്ലെങ്കിൽ അവഗണന, കുറ്റവാളികളായ സമപ്രായക്കാരുമായുള്ള ബന്ധം, മാതാപിതാക്കളുടെ പരുഷമായ ഇടപെടൽ, സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ, സ്കൂൾ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ളതെല്ലാം ഒരു കുട്ടിയെ CD-യിലേക്ക് നയിക്കുന്നു.
10 വയസ്സിൽ താഴെയുള്ളവരിൽ 5 ശതമാനം കുട്ടികളും സ്വഭാവവൈകല്യങ്ങൾ ഉള്ളവരായി കണക്കാക്കപ്പെടുന്നു. പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളിലാണ് CD കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
🔸 മുതിർന്നവരെ അനുസരിക്കാൻ വിസമ്മതിക്കുക
🔸 അലസത
🔸 സാമൂഹിക നിയമലംഘനങ്ങൾ
🔸 ആക്രമണപരമായ പെരുമാറ്റം
🔸 മറ്റുള്ളവരുടെ വസ്തുക്കൾ നശിപ്പിക്കുക
🔸 ആയുധങ്ങളുടെ ഉപയോഗം
🔸 സ്ഥിരമായി കള്ളം പറയുക
🔸 മോഷണശീലം
🔸 വീട്ടിൽനിന്ന് ഓടിപ്പോകാനുള്ള പ്രവണത
"കുട്ടികളിലെ ഇത്തരം സ്വഭാവവൈകല്യങ്ങളെപ്പറ്റി മാതാപിതാക്കൾക്ക് അവബോധം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇവ കുട്ടിയുടെ സാമൂഹിക, അക്കാദമിക, കുടുംബജീവിതത്തിൽ ഗൗരവമേറിയ വെല്ലുവിളികൾക്കും തടസ്സങ്ങൾക്കും വഴിതുറക്കാം. പ്രാഥമികഘട്ടങ്ങളിൽ തന്നെ ശ്രദ്ധിക്കാതെ പോയാൽ, ഇത്തരം സ്വഭാവപ്രശ്നങ്ങൾ പിന്നീട് കൂടുതൽ സങ്കീർണ്ണവും സാമൂഹികവിരുദ്ധതയിലേക്ക് നയിക്കുന്നതുമായ പെരുമാറ്റരീതികളായി മാറാൻ സാധ്യതയുണ്ട്."