നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും നമ്മുടെ കുടുംബത്തിലും ചുറ്റുപാടുമൊക്കെ ചിലർ ശരീരത്തിൽ പലയിടത്തും വേദനയാണ് . എഴുന്നേൽക്കാൻ വയ്യ , നടക്കാൻ വയ്യാ എന്ന് പറഞ്ഞ്, പല പല ഡോക്ടർമാരെയും മാറി മാറി കാണിച്ച് യാതൊരു വിധ മാറ്റവുമില്ലാത്ത ഒരു വിഭാഗം ആളുകൾ. എന്നാൽ അവരുടെ മെഡിക്കൽ റിപ്പോർട്ടുകളും ടെസ്റ്റുകളും പരിശോധിച്ചാൽ യാതൊരു വിധ പ്രശ്നങ്ങളും അവർക്ക് ഉണ്ടാവുകയില്ല .
ഇത്തരത്തിൽ ശരീരത്തിലോ മറ്റു അവയവങ്ങളിലോ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെങ്കിലും തനിക്ക് അസഹനീയമായ വേദനയാണ് എന്തോ അതിശക്തമായ രോഗമാണ് ഡോക്ടർമാർക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു വീണ്ടും വീണ്ടും മാറി മാറി ഡോക്ടർ നെ കാണുകയും നിരന്തരം ചികിത്സ തേടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് coversion disorder/കൺവേർഷൻ ഡിസോർഡർ. ഇതിനെ somatoform disorder എന്നും അറിയപ്പെടുന്നു. ഇവർ ഡോക്ടർമാരെ മാറി മാറി കാണിക്കുന്നു ,ഏത് ഡോക്ടർ നെ കണ്ടാലും ഇവർക്ക് മതിവരില്ല. ആ ഡോക്ടർക്ക് തന്റെ അസുഖം കണ്ടുപിടിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു അടുത്ത ആളെ കാണിക്കുന്നു. അതിനാൽ ഈ രോഗത്തെ Dr. Shopping disorder എന്നും അറിയപ്പെടുന്നു. വീട്ടുകാരും മറ്റുള്ളവരും ഈ അവസ്ഥ കാരണം മടുത്തിരിക്കും .
കൺവെർഷൻ എന്ന് ഇത് പറയാൻ കാരണം മനസ്സിൻ്റെ ഒരു പ്രശ്നത്തെ ശരീരത്തിലേക്ക് convert ചെയ്യുന്നതിനാലാണ് . അതായത് മനസ്സിനുണ്ടാകുന്ന ഒരു പ്രോബ്ലം അത് ശരീരവേദനയായും മറ്റും പ്രതിഫലിക്കുന്നു. മനസ്സിന് താങ്ങാൻ കഴിയുന്നതിലും കൂടുതൽ stress ഉം മറ്റും ഉണ്ടാകുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ മനസ്സുണ്ടാക്കുന്ന ഒരു തന്ത്രമാണ് ഈ ശാരീരിക അസ്വസ്ഥതകൾ. പൊതുവെ ഇത് കാണപ്പെടുക ജീവിതത്തിൽ എന്തെങ്കിലും trauma അനുഭവിക്കേണ്ടി വന്നവർക്കോ , അതല്ലെങ്കിൽ ഒരുപാട് വേദനകൾ മനസ്സിൽ വെച്ച് വെച്ച് ഒരു പരിധിയിലധികം ആവുകയും മനസിന് ആ പ്രഷർ താങ്ങാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ, മനസ്സ് അത് ബോഡി pain ആയി convert ചെയ്യുന്നു. വീട്ടിൽ നിന്നും കാര്യമായ ശ്രദ്ധ കിട്ടാതെ വരുമ്പോഴും ഇത് കാണപ്പെടാറുണ്ട്.
പ്രധാനമായും കാണപ്പെടുന്ന ശാരീരിക അസ്വസ്ഥതകൾ അതിശക്തമായ ശരീരവേദന, ഛർദ്ദി,തലകറക്കം എന്നിവയിൽ ഏതെങ്കിലും ആവാം. കൂടിയ അവസ്ഥകളിൽ കണ്ണ് കാണാതിരിക്കുക, കേൾവിക്കുറവ്, അപസ്മാരം, ശോചനമില്ലായ്മ, പൈശാചിക ശല്യം എന്നിവ ലക്ഷണമായി കാണപ്പെടുന്നു.
ഈ ഒരു രോഗാവസ്ഥ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പഴകിയാലാണ് പലപ്പോഴും സൈക്കോളജിസ്റ്റ് നെ കാണുക.
Edited By Suhana T