കുട്ടികൾ നിരീക്ഷകരാണ്. ചുറ്റുപാടിൽ ഉള്ള ഓരോന്നും അവർ അതേപടി ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കുന്നു.
അതിൽ ശെരിയേത് തെറ്റേത് എന്ന് ചിന്തിക്കാനുള്ള വിവേകം വരെ അവർ ചുറ്റുപാടുകളുടെ ആകെതുക ആയിരിക്കും.
കുട്ടികളിലെ ബൗദ്ധിക വികസനത്തിൽ (cognitive development) പ്രധാനപെട്ട ഒന്നാണ് വിമർശനാത്മക ചിന്ത (critical thinking).
ഒരു കാര്യത്തെ അതിന്റെ എല്ലാ തലത്തിലും നിന്നും ചിന്തിക്കാൻ കഴിയുന്നതിനെയും അതിന്റെ പ്രായോഗികതയെ മനസ്സിലാകുന്നതിനെയുമാണ് വിമർശനാത്മക ചിന്ത എന്ന് പറയുന്നത്. വളർന്നു വരുന്ന തലമുറക്ക് അങ്ങനെ ഒരു കഴിവ് ഇല്ലാതാകുന്നു. അവർ കാണുന്നതും കേൾക്കുന്നതും എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന അവസ്ഥയിലാണ്. എല്ലാം നിസാരവൽകരിക്കുന്ന സമൂഹവും.
പതിനഞ്ചു വയസ്സിൽ കൂടുതൽ തോന്നാത്ത ഒരു ആൺകുട്ടി പറഞ്ഞ അസഭ്യത്തെ എതിർത്തപ്പോൾ 'ഇതൊക്കെ ഒരു രസല്ലെടോ ' എന്നാണ് അവൻ തിരിച്ചുപറഞ്ഞത്.
സിനിമയിലും ഫോണിലും കാണുന്ന അസഭ്യങ്ങൾ എന്താണെന്ന് ചിന്തിക്കാതെ വിളിച്ചുപറയുമ്പോൾ അവർ സഹവയസ്കർക്ക് (peer group) ഇടയിൽ മുഖ്യസ്‌ഥാനം വഹിച്ച നിലയിലാണ്. അതുതന്നെയാണല്ലോ ഇന്നത്തെ സിനിമകളുടെയും മീഡിയയുടെയും സംഭാവന. ലഹരി ഉപയോഗവും അക്രമശൈലിയും ഗ്ലാമറൈസ് ചെയ്യുന്ന കഥാപാത്രങ്ങളെ സിനിമകൾ മുന്നോട്ടു വെക്കുമ്പോൾ വളർന്നു വരുന്ന കുട്ടികളും അവ ഏറ്റെടുക്കുന്നു. മറ്റൊരാളിൽ നിന്ന് ശ്രദ്ധ നേടാൻ (attention seeking) അവർ നേടിയെടുത്തതെക്കെയും പയറ്റുന്നു.
ചെറിയ കുട്ടികളിൽ കാണുന്ന വാശിക്കും ദേഷ്യത്തിനും വീഡിയോ ഗെയിമുകളും ടി വി ഷോയുകളും വഹിക്കുന്ന പങ്ക് ചെറുതല്ല.തുടർച്ചയായുള്ള ആക്രമണ സ്വാഭാവമുള്ള ഗെയിമുകളും സിനിമകളും കുട്ടികളിൽ ജിജ്ഞാസയും ആവേശവും ഉണ്ടാകുന്നു ഇതുവഴി അവരുടെ തലച്ചോറിൽ ഡോപമിൻ സ്രവണം (dopamine release) ഉണ്ടാവുകയും ഇത് പിന്നെയും അവരെ അതിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ തുടർച്ചയായി അവർക്ക് ഉണ്ടാകുന്ന അഭിമുഖീകരണം ചിന്തയിലെ അക്രമണാസക്തിയെ നിസാരവത്കരിക്കുന്നു(Desensitization). അതുമൂലം അവർ നിശ്‌ക്രിയ സ്വീകർതാക്കൾ (passive recipients) ആകുന്നു.
ഇവിടെയാണ് വിമർശക ബുദ്ധിയുടെ (analytical mind) ആവശ്യകതയേറുന്നത്. കുട്ടികളെ അവർ കാണുന്നതിന്റെയും കേൾക്കുന്നതിന്റെയും പിന്നാമ്പുറങ്ങൾ കൂടെ ചിന്തിക്കാൻ പ്രാപ്തരാക്കണം. ആക്രമണ സിനിമകൾക്ക്(violence movies ) മുന്നിലിരിക്കുമ്പോൾ കുട്ടികൾക്ക് അതിൽ ഒന്ന് പോലും ആരേയും ഏൽക്കുന്നില്ല എന്ന വാസ്തവം കൂടെ മനസിലാക്കികൊടുക്കുക. അല്ലെങ്കിൽ നാളെ അവർ അത് സ്വന്തം ജീവിതത്തിലും പരീക്ഷിക്കും.
വിത്യസ്ത കാഴ്പാടുകളിൽ നിന്നും ചിന്തിക്കാൻ കഴിയുന്ന കുട്ടികളെ വാർത്തെടുക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഘടകമാണ് ഫലപ്രദമായ ആശയവിനിമയം (effective communication ).
ഒഴിവനുസരിച്ചു അവരെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അവരെ നാം ബോധവന്മാരാക്കേണ്ടതുണ്ട്. ഓരോന്നിന്റെയും യഥാർത്ഥ തലങ്ങളെ മനസ്സിലാക്കാൻ കഴിയണം. തനിക്ക് ഫലപ്രദമേത് ഹാനികരമേത് എന്ന് മനസ്സിലാക്കുകയും അത് അനുസരിച് തീരുമാനങ്ങൾ എടുക്കുകയും ചെയ്തുകൊണ്ടാണ് അവർ വളരേണ്ടത്...
Mufeeda shifa
3rd bsc psychology
Darul hidaya kvum arts and science college for women's pookarathara