CONTENTS

    Gen Z യും മാനസികാരോഗ്യവും

    avatar
    Muhammad kaif A
    ·March 23, 2025
    ·4 min read

    നമ്മുടെ യുവതലമുറയ്ക്ക് ഇതെന്തു പറ്റി? എങ്ങനെയാണ് നമ്മുടെ യുവജനത ഇങ്ങനെ അധഃപ്പതിച്ചു പോയത്?

    ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ അത് അവർ ചെയ്ത അക്രമണങ്ങളുടെ പേരിലും അല്ലാത്തപക്ഷം ലഹരി ഉപയോഗത്തിന്റെ പേരിലോ ഇടക്ക് കൊലപാതകമായും വരെ വാർത്തകൾ കുമിഞ്ഞുകൂടുന്നു.

    1997 നും 2012 നും ഇടയിൽ ജനിച്ച Generation Z അല്ലെങ്കിൽ Gen Z തലമുറയിൽ പെട്ട ആളുകളാണ് പ്രധാനമായും സമൂഹത്തിന്റെ കണ്ണിലെ കരടാകുന്നത്.

    ശാരീരികവും മാനസികവുമായ പല ഘടകങ്ങൾ കൊണ്ട് പൊതുവെ അക്രമാസക്തരാണ് യുവജനങ്ങൾ അതിനാൽ Gen Z ക്ക് മുന്നേയുള്ള തലമുറയിൽ ഉള്ളവരും ഇതുപോലെത്തന്നെ അവരുടെ സമയത്ത് പൊട്ടിത്തെറി കാഴ്ചവെച്ചവർ തന്നെയാണ് എന്ന കാര്യവും നമ്മൾ മനസ്സിലാക്കണം.

    പിന്നീടുള്ള ചോദ്യം ആണ് പ്രധാനം- "അന്നത്തേക്കാൾ അക്രമവാസന ഇന്നത്തെ തലമുറയ്ക്ക് കൂടിയിട്ടുണ്ടോ?"

    ജനിതകപരമായി നോക്കുമ്പോൾ Gen Z ക്ക് മുന്നേയുള്ള തലമുറയേക്കാൾ അക്രമവാസന കുറവാണ്. പക്ഷെ പല കാരണങ്ങൾ കൊണ്ടും ഇവരുടെ സ്വഭാവത്തിൽ ചില മോശം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിന്റെ പരിണിത ഫലങ്ങളാണ് നാം ഇന്ന് കാണുന്നത്.

    ആ മാറ്റങ്ങളിൽ ഒന്നാണ് ഏതൊരു കാര്യത്തോടുമുള്ള ഇവരുടെ അമിതമായ ആവേശം(high impulsivity). പൊതുവെ യുവജനങ്ങളിൽ പ്രകടമാകുന്ന ഈയൊരു ആവേശം Gen Zകളിൽ അമിതമാണ് എന്നതാണ് ഇതിനെ ഒരു പ്രശ്നമാക്കുന്നത്. എന്ത്‌ കാര്യം ചെയ്യുമ്പോഴും അതുമൂലം ഭാവിയിൽ ഉണ്ടാവാൻ പോകുന്ന കാര്യങ്ങളെ ഓർക്കാതെ തന്റെ അപ്പോഴത്തെ സംതൃപ്തിക്ക് (instant gratification)മാത്രം ശ്രദ്ധകൊടുക്കുന്ന ഒരു 'ഒറ്റ mind' culture ലേക്ക് ഇവർ വല്ലാതെ മാറുന്നുണ്ട്. നമ്മുക്ക് ആനന്ദവും മോട്ടിവേഷനും ഒക്കെ തരുന്ന dopamine ഹോർമോണിനോടുള്ള അഡിക്ഷൻ ആണ് ഇതിനു കാരണമായി പറയപ്പെടുന്നത്.

    അതുപോലെത്തന്നെ ഇവരിൽ വൈകാരികമായ ക്രമക്കേടുകൾ (Emotional deregulation) വല്ലാണ്ട് കൂടിവരുന്നുണ്ട്. സ്വന്തം വികാരങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ഈ കാരണങ്ങളൊക്കെ കൊണ്ടാവാം തന്റെ കൂട്ടുകാരെയും വേണ്ടപ്പെട്ടവരേയും വരെ അപ്പോഴത്തെ ആവേശത്തിൽ കൊല്ലുന്ന ചെറുപ്പക്കാരെ പറ്റി നമ്മൾ കേൾക്കേണ്ടി വരുന്നത്.

    ഈ തലമുറ ഇങ്ങനെ കുഴഞ്ഞുമറിയാനും അക്രമണത്തിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കാനും പറയപ്പെടുന്ന കാരണങ്ങൾ പലതാണ്. ഇവരുടെ കുറ്റങ്ങൾ കണ്ടെത്താൻ മെനക്കെടുന്ന ആളുകളും മാധ്യമങ്ങളും വിസ്മരിക്കുന്ന ഒന്നാണ് ഈ യുവതലമുറ അനുഭവിക്കുന്ന പ്രശ്നങ്ങൾ. അതിൽ ഏറ്റവും പ്രധാനമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഈ തലമുറ (Gen Z) ഇതിനു മുന്നേ വന്ന തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആണ് എന്നത്. 2018 ൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) നടത്തിയ സർവ്വേയും, sapien labs 2023 ൽ ഇന്ത്യയിലെ കൗമാരക്കാരിൽ നടത്തിയ പഠനങ്ങളും തുടങ്ങി ,ഇതിനെ സാധൂകരിക്കുന്ന ഒരുപാട് പഠനങ്ങൾ ഉണ്ട്.

    Depression ഉം anxiety യും മാത്രമല്ല ഈ തലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്നത്.ADHD പോലെയുള്ള നമ്മുടെ ശ്രദ്ധയെ ബാധിക്കുന്ന കാര്യങ്ങളും, ഏകാന്തതയും ,social anxiety യും, ഉറക്കസ്സംബന്ധമായ പ്രശ്നങ്ങളും, perfectionism വും , identity crisis ഉം വരെ ഇവർ അനുഭവിക്കുന്നുണ്ട്.

    ഇങ്ങനത്തെ ഒരു മോശം സ്ഥിതിയിലേക്ക് ഇവരെ എത്തിച്ച കാര്യങ്ങൾ പലതാണ് അതിൽ ഒന്നാണ് social media യുടെ ഉപയോഗം അതിനെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല അത്രയ്ക്ക് അത് നമ്മുടെ മാനസിക നിലയെ മോശമായി സ്വധിനിക്കുന്നുണ്ട്. നമ്മുടെ അക്ഷമരായ യുവതലമുറയെ സൃഷ്ടിക്കുന്നതിൽ ഇതിനു വലിയ പങ്കുണ്ട്. social media യുടെയും ടെക്നോളജിയുടെയും access ഓടുകൂടി ജനിച്ച ആദ്യത്തെ തലമുറയാണ് Gen Z ആയതിനാൽ ഇവർക്ക് social മീഡിയയോട് വല്ലാത്തൊരു ആത്മബന്ധമാണ്.

    മനുഷ്യരുടെ കേവല സുഖത്തിനു(instant gratification)മാത്രം പ്രാധാന്യം കൊടുത്തു നിർമ്മിക്കപ്പെട്ടിട്ടുള്ള social media നമ്മുടെ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറച്ചു കൊണ്ട് വരുന്നു, നമ്മളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്ന സ്വഭാവത്തിലേക്ക് നയിക്കുകയും, തീരെ ക്ഷമ ഇല്ലാത്തവരാക്കുക തുടങ്ങി പല രീതിയിലും നമ്മെ മോശമായി ബാധിക്കുന്നു. ഇതിലൂടെ നമ്മുടെ ആനന്ദത്തിന്റെ ഹോർമോൺ dopamine അമിതമായി ഉത്തേജിപ്പിക്കുന്നത് മൂലം നമ്മൾ വെറും കേവല സുഖങ്ങളിൽ മാത്രം ഒതുങ്ങിപോവുകയും ജീവിതത്തിലെ സാധാരണ കാര്യങ്ങളിൽ സന്തോഷം കിട്ടാത്ത അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

    ഈ മാനസികമായി തകർന്നുകൊണ്ടിരിക്കുന്ന ജനതയ്ക്കിടയിലേക്കുള്ള covid 19 ന്റെയും lockdown ന്റെയും വരവ് ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലെ കാര്യങ്ങളെ മോശമാക്കി.

    Lockdown കാരണം 'വീട്ടുതടങ്കലിൽ' ആയത് സാമൂഹികമായ ബന്ധപ്പെടലുകൾ നിലക്കാനും അതിന് ബദൽ ആയി സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കൂട്ടാനും കാരണമായി. പിന്നെ സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും, അമിതമായ നെഗറ്റീവ് വാർത്തകൾ കേൾക്കേണ്ടി വന്നതെല്ലാം ഇവരിൽ വിഷാദം, ഉത്കണ്ഠ(anxiety), ഏകാന്തത എന്നിവയിലേക്ക് തള്ളി വിടുകയും ജീവിതത്തിൽ ലക്ഷ്യബോധം നഷ്ടപ്പെട്ട ഒരു ജനതയാക്കുകയും ചെയ്തു. നമ്മുടെ നാട്ടിൽ അത്ര കേട്ടുപരിചയം ഇല്ലാതിരുന്ന depression, anxiety പോലുള്ള രോഗങ്ങൾ ഇത്ര സാധാരണമായത് lockdown ന് ശേഷം തന്നെ.

    നമ്മുടെ യുവതി യുവാക്കൾ ഇന്ന് വല്ലാണ്ട് നേരിടുന്ന വിമർശനങ്ങളിൽ പ്പെട്ടതാണ് ഇവർ അമിതമായി ലഹരി ഉപയോഗിക്കുന്നവർ ആണ് എന്നത്. എന്നാൽ ലഹരിയുടെ പ്രതീകങ്ങൾ ആയി നാം കൊണ്ട് നടക്കുന്ന പുകവലിയും മദ്യപാനത്തിന്റെയും ഉപയോഗത്തിൽ ഇവർ മുൻ തലമുറകളേ ക്കാൾ കുറവാണ്. പക്ഷെ ആശ്വസിക്കേണ്ട, പുലി പതുങ്ങുന്നത് കുതിച്ചു ചാടാൻ ആണ് എന്ന് പറഞ്ഞത് പോലെ ഈ കുറവിനെ ഇതിലും വലിയ മറ്റു ലഹരികളിൽ ഉള്ള വർദ്ധനവുകൊണ്ടിവർ മറികടക്കുന്നുണ്ട്. കഞ്ചാവ്, MDMA, Methamphetamine(മെത്ത്) പോലെയുള്ള നമ്മുടെ തലച്ചോറിനെ നന്നായി ഉത്തേജിപ്പിക്കുന്ന ഈ കൂടിയ ലഹരികളാണിവരുടെ ഇഷ്ട വിഭവങ്ങൾ.

    ഈ തകർന്ന മാനസിക നിലയിൽ നിന്നും ഉയർന്ന സമ്മർദ്ധത്തിൽ നിന്നും ആശ്വാസം കിട്ടാനുള്ള coping mechanism ആയിട്ടാണ് പ്രധാനമായും ലഹരി ഉപയോഗിച്ചു വരുന്നത്. മറ്റു ബദൽ coping mechanism ങ്ങളേക്കാൾ ഏറെ ആനന്ദം നിമിഷനേരത്തേക്ക് കിട്ടുമെങ്കിലും ലഹരി ഉപയോഗം മാനസിക നിലയെ കുട്ടിച്ചോറാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

    ഇനിയും നമ്മൾ മാനസികാരോഗ്യത്തിന് ശ്രദ്ധകൊടുത്തില്ലെങ്കിൽ അവസ്ഥ വളരെ മോശമാകും. നമ്മളോ നമ്മുക്ക് വേണ്ടപ്പെട്ടവരോ മനസികമായി ബുദ്ധിമുട്ടുന്നുണ്ട് എന്ന് തോന്നിയാൽ നടപടികൾ എടുക്കാൻ മടിക്കരുത്. ഇനി വരുന്ന തലമുറയിലെ കുട്ടികളെ ഇപ്പോഴേ നാം ശ്രദ്ധിച്ചിട്ടില്ലെങ്കിൽ അവർ Gen Z യുടെ എല്ലാ റെക്കോർഡുകളും മറികടന്നു മുന്നേറാനും സാധ്യതയുണ്ട്.

    ✒Muhammad kaif A

    Need help? Book your counseling session now