CONTENTS

    Halo Effect

    avatar
    Muhammad kaif A
    ·March 1, 2025
    ·3 min read

    ഒന്നാലോചിച്ചു നോക്കു,ഒരാൾ കാണാൻ ഭംഗിയുള്ളതായി നമ്മുക്ക് തോന്നിയാൽ അയാൾ വിവേകവും, സത്യസന്ധതയും തുടങ്ങി എല്ലാ നല്ല സ്വഭാവവും ഉള്ളവരായി നമ്മുക്ക് തോന്നാറില്ലേ? ഈ പക്ഷപാതം നമ്മുടെ തലച്ചോറിന്റെ കളിയാണ് (cognitive bias) ഇതിനെയാണ് നമ്മൾ Halo effect എന്ന് പറയുന്നത്.ഇത് ഒരാള് ഏതെങ്കിലും ഒരു കാര്യത്തിൽ മികച്ചതാണെങ്കിൽ ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും മികച്ചതാണ് എന്ന ചിന്തനൽകുന്നു.പഠനങ്ങൾ പറയുന്നത് നമ്മൾ ഒരു വ്യക്തിയുടെ മുഖത്തേക്ക് വെറും 100 milliseconds(ഒരു സെക്കന്റ്‌ ന്റെ പത്തിലൊന്ന്) സമയത്തെക്ക് നോക്കിയാൽ പോലും ഈ മുൻധാരണകൾ ഉണ്ടാവും എന്നാണ്.

    നമ്മുടെ നിത്യജീവിതത്തിൽ സാധാരണയായി കാണപ്പെടുന്ന ഈ എഫക്ട് വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, ബ്രാൻഡ്കളുടെയും സാധനങ്ങളുടെയും സമൂഹങ്ങളെയും പറ്റിയുള്ള ചിന്തകളെ വളരെ സ്വാധിനിക്കുന്നുണ്ട്.ഉദാഹരണത്തിന് നമ്മൾ ഒരു പ്രേത്യേക കമ്പനിയുടെ ഒരു ഉപകരണം ഉപയോഗിച്ച് ഇഷ്ടപ്പെട്ടവരാണെങ്കിൽ നമ്മൾ വേറെ വ്യത്യസ്തമായ ഉപകരണം വാങ്ങുമ്പോഴും ഇതേ കമ്പനിയുടേത് വാങ്ങാൻ താൽപ്പര്യപെടുന്നു. ഇത് ബ്രാണ്ടുകളിലും സാധനങ്ങളിലുമുള്ള ഹാലോ എഫക്ട് കാണിക്കുന്നു.

    1920ൽ പട്ടാളക്കാരിൽ നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായി പ്രശസ്തനായ അമേരിക്കൻ സൈക്കോളജിസ്റ് Edward Thorndike ആണ് ആദ്യമായി ഹാലോ എഫക്ട്ന്റെ സാന്നിധ്യം തിരിച്ചറിയുന്നത്തും പേര് നൽകുന്നതും. പിന്നീട് 1977ൽ Richard Nisbett ഉം Timothy DeCamp wilson ഉം Michigan യൂണിവേഴ്സിറ്റിയിൽ നടത്തിയ പരീക്ഷണം ഹാലോ എഫക്ട് ന്റെ സാന്നിധ്യം തീർച്ചപെടുത്തി. 'ഹാലോ' എന്നത് മതപരമായ ചിത്രങ്ങളിൽ വിശുദ്ധരുടെ തലയ്ക്ക് ചുറ്റും വിശുദ്ധിയെയും നന്മയെയും പ്രതീകപ്പെടുത്തി സങ്കല്പികമായി വരയ്ക്കുന്ന വളയത്തിന്റെ പേരാണ്. ഇതിൽ നിന്നാണ് എഫക്ട്ന് ഈ പെരുവന്നത്. ഈ എഫക്ട് ലൂടെ ഒരാൾക്ക് സങ്കല്പികമായി ലഭിക്കുന്ന നല്ല സ്വഭാവങ്ങൾ ഈ പേരിനെ എഫക്ട് ന് ഏറ്റവും യോജിച്ചതാക്കുന്നു.

    ശാരീരികമായി ആകർഷണിയനായ വ്യക്തിക്ക് ആളുകൾക്ക് കൂടുതൽ ആകർഷണിയത തോന്നാത്ത വ്യക്തിയെക്കാൾ ശമ്പളമുള്ള ജോലിലഭിക്കാൻ സാധ്യത കൂടുതൽ ഉണ്ട് എന്നും, ആകർഷണിയനായ വ്യക്തിയും ആകർഷണിയത കുറഞ്ഞ വ്യക്തിയും ഒരേ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ ആകർഷണിയത കൂടിയ വ്യക്തിക്ക് താരതമ്യന ചെറിയ ശിക്ഷകൾ കിട്ടുകയും ചെയ്യുന്ന പ്രതിഭാസങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെയൊക്കെ സാധുകരിക്കുന്ന ഒന്നാണ് 2013 ൽ Busetta യും സഹപ്രവർത്തകരും നടത്തിയ പരീക്ഷണം ഇതിൽ ഇവർ 1500 ഓളം വരുന്ന ജോലിപരസ്യങ്ങളിലേക്ക് ഒരേ തരത്തിൽ ഉള്ള പല cv കളിൽ ചിലതിൽ വളരെ സൗന്ദര്യം ഉണ്ട് എന്ന് ആളുകൾക്ക് തോന്നിയവരുടെയും അത്ര ഭംഗി ഇല്ല എന്ന് തോന്നുന്നവരുടെയും ചിത്രങ്ങൾ മാറ്റി മാറ്റി ഒട്ടിച്ചയച്ചു. എന്നാൽ പ്രതീക്ഷിച്ചതുപോലെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ലഭിച്ചത് ആകർഷണിയരായ ആളുകളുടെ ചിത്രം പതിപ്പിച്ച cv കൾ അതെ യോഗ്യത തന്നെയുള്ള മറ്റുള്ളവരേക്കാൾ ഇരട്ടിയിലധികം സ്വീകരിക്കപ്പെടുന്നതായി കണ്ടെത്തി. ഇത് ഹാലോ എഫക്ട്ന്റെ അപകടം എത്രത്തോളം ഉണ്ടാക്കാം എന്ന് കാണിച്ചു തരുന്നു.

    പ്രണയത്തിൽ ഹാലോ എഫക്ട്ന് വളരെ സ്വാധീനം ഉണ്ടെന്നു പറയാതെ വയ്യ നമ്മുടെ 'love at first sight' പ്രണയങ്ങൾ എല്ലാം ഒരുതരത്തിൽ ഹാലോ എഫക്ട് കൊണ്ട് ആണ്. സൗന്ദര്യം ഉള്ള ആളുകളെ കാണുമ്പോൾ തന്നെ പ്രണയം തോന്നുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി. എന്നാൽ സൗന്ദര്യത്തിന് പുറമെ ഈ വ്യക്തിക്ക് എത്ര മൂല്യമുണ്ട് എന്നും ഈ വ്യക്തി എന്റെ അടിസ്ഥാന കാര്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ആളായിരിക്കുമോ എന്നുപോലും നാം ഇണയെ തിരഞ്ഞെടുക്കുമ്പോൾ ചിന്തിക്കുന്നില്ല. ഹാലോ എഫക്ട് നമ്മുടെ ഉള്ളിൽ ആ വ്യക്തി എല്ലാത്തിനും യോജിച്ച ആളായിരിക്കും എന്ന തെറ്റിദ്ധാരണ നടക്കുന്നതാണ് ഇതിനു കാരണമാകുന്നത്.

    ഒന്നാലോചിച്ചാൽ നമ്മുക്കറിയാവുന്ന പല പ്രണയങ്ങളും ചിലപ്പോൾ നമ്മുടെതന്നെ പല പ്രണയചിന്തകളും ഹാലോ എഫക്ട് ന്റെ കളിയാണെന്ന് തോന്നിയേക്കാം. 'Titanic' ൽ ജാക്കിന് റോസിനോട് തോന്നുന്ന പ്രണയവും 'തട്ടത്തിൻ മറയത്തിൽ' വിനോദിന് ആയിഷയോട് തോന്നുന്ന പ്രണയവും വരെ ചിന്തിക്കുമ്പോൾ ഹാലോ എഫക്ട് കാരണമല്ലേ?

    Horn effect എന്നാൽ ഹാലോ എഫക്ട് ന്റെ നേർ വിപരീതമായി എഫക്ട് ആണ്. അഥവാ ഇതിൽ പറയുന്നത്, നമ്മൾ ഒരു വസ്തുവിന്റെ മോശം കാര്യമാണ് ആദ്യം മനസ്സിലാക്കുന്നതെങ്കിൽ അതിന്റെ ബാക്കി എല്ലാ കാര്യങ്ങളും മോശമാകാം എന്ന് നമ്മൾ കരുതുന്നു.ഹാലോ എഫക്റ്റന്റെ മോശംവശം അനുഭവിക്കുന്ന ഇരകളാണിവർ

    ശാരീരികമായ കുറവുകൾ മാറ്റിനിർത്തി ബാക്കിയുള്ള കാര്യങ്ങളിൽ ആകർഷണിയരാവാൻ ശ്രമിച്ച് 'first impression best impression' ആക്കിയാൽ മറ്റുള്ളവരുടെ ഹാലോ എഫക്ട് നമ്മുക്കനുകൂലമാക്കാൻ സാധിച്ചേക്കാം. പിന്നെ ഹാലോ എഫക്ട് നെ പറ്റി പഠിക്കുകയും നമ്മുടെ ചിന്തയിൽ ഇത് കടന്നുകൂടാം എന്ന് മനസ്സിലാക്കുകയും ചെയ്‌താൽ ഇതിന്റെ ചതിക്കുഴിയിൽ നിന്നും ചിന്തകളെ രക്ഷിക്കാം.

    ✒Muhammad kaif

    Need help? Book your counseling session now