CONTENTS

    മനസ്സിനൊരു റീസെറ്റ് ദിനം: നിങ്ങൾക്കത് അത്യാവശ്യമാണ്

    avatar
    Hiba Hamza
    ·May 11, 2025
    ·2 min read

    എപ്പോഴും ക്ഷീണിച്ച്, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ, ഒന്നിലും താല്പര്യമില്ലാതെ നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ചിലപ്പോൾ അത് നിങ്ങളുടെ മനസ്സിന് ഒരു ബ്രേക്ക് ആവശ്യമാണെന്ന് നല്‍കുന്ന സിഗ്നലായിരിക്കും. നമ്മുടെ ശരീരത്തിന് ഇടക്കിടെ വിശ്രമം ആവശ്യമായത് പോലെ, മനസ്സിനും ഒരു "Reset" ആവശ്യമുണ്ട്.

    അറ്റമില്ലാത്ത scrolling, reels, shorts, ആവശ്യത്തിനല്ലാത്ത ഒട്ടേറെ വിവരങ്ങൾ—ഇവയ്ക്കൊക്കെ നമ്മളുടെ ഊര്‍ജ്ജത്തിന്റെ വലിയൊരു ഭാഗം ചെലവാകുന്നു. അതിനാലാണ് പലപ്പോഴും ക്ഷീണവും മടുപ്പും തോന്നുന്നത്, അതിനൊത്ത് നാം ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ പോകുന്നതും.

    ഇവയെല്ലാം ഒന്ന് ശരിയാക്കണം എന്നു തോന്നുന്നുണ്ടെങ്കില്‍, നമ്മുടെ ഒരു ദിവസം Mental Health Reset Day ആക്കിയാൽ മതി. ജീവിതം ഒന്ന് slow down ചെയ്യാനും, സ്വയം ഒന്ന് വിലയിരുത്താനും, പഴയ ട്രാക്കിലേക്ക് തിരിച്ചെത്താനും, ഈ 'Mindful Pause' സഹായകമാകും.

    ഇതെങ്ങനെ മനസ്സിലാക്കാം, നിങ്ങള്‍ക്കൊരു Reset ആവശ്യമാണോ?

    ഏതെങ്കിലും പ്രത്യേക കാരണം ഇല്ലാതെ എമോഷനലായി ക്ഷീണിതനായി തോന്നുന്നു

    ചെറിയ കാര്യങ്ങൾക്കു പോലും ചൂടുകൂടിയ പ്രതികരണം

    ഇതു വരെ ആസ്വദിച്ചിരുന്ന കാര്യങ്ങളിൽ താല്പര്യം നഷ്ടപ്പെടുന്നു

    സ്വന്തമായി ഒരു നിമിഷം പോലും മാറ്റിവെക്കാൻ കഴിയാതെ പോകുന്നു

    ഇത് നിങ്ങളുടെ മനസ്സിന്റെ കുറിച്ചറിയാൻ വേണ്ടിയുള്ള വിളിയാകാം: It's time.

    ഒരു ദിവസം, മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച്, ജീവിതത്തെ pause ചെയ്ത്, നമ്മുടെ mental and emotional well-being മാത്രം ശ്രദ്ധിക്കാനായി മാറ്റിവെക്കുക. ഇത് stress കുറയ്ക്കാനും, ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും, നമ്മുടേ തന്നെ company ആസ്വദിക്കാനുമുള്ള അവസരമാണ്.

    Mental Health Reset Day എങ്ങനെ നടത്താം?

    Notifications Off ചെയ്യുക:

    Social media notifications ആണ് ഏറ്റവും കൂടുതല്‍ mental energy drain ചെയ്യുന്നത്. DND mode അല്ലെങ്കില്‍ Airplane mode on ചെയ്യൂ. The world can wait.

    ചുറ്റുപാടിൽ കണ്ണോടിക്കുക:

    മുറി, ബെഡ്, മേശ തുടങ്ങിയവ വൃത്തിയായി ആണോ? ഇല്ലെങ്കില്‍ അതിനോടുതന്നെ തുടങ്ങൂ. മുഴുവൻ വീട് വൃത്തിയാക്കണമെന്നില്ല—ഒരു കോണോ, ടേബിളോ മതിയാകാം. A tidy space can instantly lift your mood.

    മനസ്സിലുളളത് എഴുതുക:

    പേനയും പുസ്തകവും എടുക്കുക. ഓര്‍മ്മയില്‍ വരുന്നത് എല്ലാം എഴുതുക. ഫോണ്‍ ഉപയോഗിച്ചാലും മതി. This helps reduce mental fog.

    തുടക്കം ചെയ്യാം മൂവ്‌മെന്റ് കൊണ്ട്:

    പുറത്ത് ചെറുതായി നടക്കൂ, തന്നെ stretch ചെയ്യൂ, അല്ലെങ്കിൽ ഒരു പാട്ട് വെച്ച് dance ചെയ്യൂ. Movement helps build flow.

    സ്വന്തമായി ആസ്വദിച്ചിരുന്ന കാര്യങ്ങൾ വീണ്ടും ചെയ്യുക:

    പാചകം, വര, വായന, പോഡ്കാസ്റ്റ് കേള്‍ക്കല്‍, സംഗീതം—ഒന്നും effort എടുത്ത് ചെയ്യേണ്ട. Relax ചെയ്യാനായി മാത്രം.

    Mental Health Reset Day ഒരു luxury അല്ല. അത്യാവശ്യമാണ്.

    Stress ഇളകിത്തുടങ്ങുന്നതിന് മുമ്പും, burnout സംഭവിക്കുന്നതിന് മുമ്പുമാണ് Reset ആവശ്യമാകുന്നത്. ഇപ്പോളേ ജീവിതം ഒന്ന് slow down ചെയ്യൂ, മനസ്സിനെ reset ചെയ്യൂ, നിങ്ങൾ വീണ്ടും നിങ്ങൾ ആവൂ. Your mind will thank you.

    By

    Hiba Hamza, BSc Psychology Graduate.

    Need help? Book your counseling session now