CONTENTS

    നാർസിസിസം: ഞാൻ, എന്റെ, എനിക്ക് !!

    avatar
    Muhammad kaif A
    ·February 6, 2025
    ·3 min read

    പ്രസിദ്ധമായ ഒരു ഗ്രീക്ക് പുരാണകഥയുണ്ട്. അരുവിയിൽ നിന്നും വെള്ളം കുടിക്കവേ തന്റെ തന്നെ പ്രതിരൂപം കണ്ട് പ്രണയം തോന്നുന്ന ഒരു സുന്ദരന്റെ കഥ. തന്റെ തന്നെ സൗന്ദര്യം കണ്ട് തന്നെ തന്നെ ആരാധിച്ച ആ സുന്ദരന്റെ പേരായിരുന്നു Narcissus.

    ഇത് കൊണ്ടാണ് സമൂഹം കല്പിച്ച പരിധിയിൽ കൂടുതൽ സ്വന്തത്തിൽ ശ്രദ്ധകൊടുക്കുന്നവരെയും സ്വയം ആരാധിക്കുന്നവരെയും Havelock ellis എന്ന പ്രശസ്തനായ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ 1898 ഇൽ ആദ്യമായി Narcissism എന്ന് വിശേഷിപ്പിച്ചത്.

    Narcissism എന്നത് മനുഷ്യരുടെ വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ഒരു സ്വഭാവമാണ് (personality trait) സ്വന്തത്തിലേക്ക് തന്നെയുള്ള അമിതചിന്തയും താൻ എല്ലാവരേക്കാളും മുകളിൽ ആണ് എന്ന പോലത്തെ സ്വാർത്ഥചിന്ത ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരക്കുന്നു. അഹങ്കാരം,സ്വാർത്ഥത എന്നിവയൊക്കെ ഇവരുടെ കൂടെപ്പിറപ്പുകൾ ആണ്.ഇവർക്ക് മറ്റുള്ളവരോട് കരുണയും ദയയും ഉണ്ടാവാറില്ല എന്നത് വളരെ പേടിപ്പെടുത്തുന്ന വസ്തുതയാണ്. ആളുകൾ തങ്ങളെ പൊക്കിപറയുന്നത് ഏറെ ഇഷ്ടപെടുന്ന ഇവർ തങ്ങളുമായി ബന്ധം പുലർത്തുന്നവരെ നിയന്ത്രണത്തിൽ നിർത്താനും ആഗ്രഹിക്കുന്നു. തന്നിൽ വരുന്ന തെറ്റ് ആരും ചൂണ്ടികാണിക്കുന്നത് ഇഷ്ടമല്ലാത്ത ഇവർ അങ്ങനെ തെറ്റ് കാണിക്കുന്നവരെ മനോരോഗിയാക്കാൻ വരെ ശ്രമിച്ചേക്കാം(gaslighting method).

    Sigmund freud ഒരു പരിധിയിൽ കൂടാത്ത narcissism ത്തെ ego personality യുടെ ഭാഗമായ ഒന്നായാണ് വിശേഷിപ്പിച്ചത്. ഇത് അതിജീവിക്കാനുള്ള ഒരാളുടെ സഹജയമായ വാസനയെ പ്രേരിപ്പിക്കുന്ന ആഗ്രഹവും ഊർജ്ജവും നൽകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ നമ്മുക്ക് healthy narcissism എന്ന് വിളിക്കാം.

    എന്നാൽ Freud ന് വിപരീതമായി ചിന്തിച്ചവരും ഉണ്ട്. Karen horney(1885-1952)യും Heinz kohut(1913-1983)നെയും പോലെയുള്ളവർ പറഞ്ഞത് Narcissist കളുടെ ആവശ്യങ്ങളും പ്രവണതയും ഒന്നും മനുഷ്യന്റെ ഉള്ളിൽ സാധാരണയായി ഉണ്ടാക്കുന്നതല്ല എന്നാണ്.

    ഉള്ളിലെ Narcissist ചിന്ത കൂടിയാൽ അയാൾ Narcissistic personality disorder എന്ന മനോരോഗത്തിലേക്ക് എത്തുന്നു. എല്ലാ Narcissist കളും Narcissistic personality disorder ഉള്ളവരല്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.NPD ആണോ അല്ലെ എന്ന് തിരിച്ചറിയേണ്ടത് ഒരു മനഃശാസ്ത്രവിദഗ്ദ്ധൻ സഹായത്തോട് കൂടിയാണ്. Sandly Hotchkiss കണ്ടെത്തിയ seven sins of narcissism NPD കണ്ടെത്താൻ സഹായിക്കുന്നു.ഇതിൽ പറയുന്നവ,

    1)shamelessness

    2)magical thinking (they thinks their self as perfect)

    3)arrogance

    4)envy

    5)entitlement

    6)exploitation

    7)bad boundaries

    എന്നിവയാണവ.

    The narcissistic personality inventory(NPI)ആണ് ലോകവ്യാപകമായി NPD അളക്കാൻ കൂടുതലായി ഉപയോഗിക്കുന്ന tool.

    Types

    സ്വഭാവത്തിൽ പ്രകടമാകുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് Narcissist കളെ പലതായി തരം തിരിച്ചിരിക്കുന്നു. അതിൽ പ്രധാനപെട്ട നാലെണ്ണം ഇതാണ്.

    1)Grandiose narcissist

    2)Malignant narcissist

    3)Covert narcissist

    4)Communal narcissist

    1)Grandiose narcissist

    ഏറ്റവും classic ആയിട്ടുള്ള Narcissist വിഭാഗം. Narcissist എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന വിഭാഗം. പൊതുവെ extrovert ആയിട്ടുള്ള ഇവർ confidence കൂടിയവരും അഹങ്കാരികളും മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നവരും ആയിരിക്കും. പൊതുവെ പണത്തിനും പ്രശസ്തിക്കും പുറകെ പോകുന്ന ഇവർ ബന്ധങ്ങളിൽ മുൻഗണന ആഗ്രഹിക്കുന്നവരും ദേഷ്യപ്പെടുന്നവരും ആയിരിക്കും

    2)malignant narcissist

    Narcissist കളുടെ കൂട്ടത്തിലെ ഏറ്റവും അപകടകാരികാരികളാണിവർ. പൊതുവെ grandiose narcissist കളെ പോലെ empathy ഇല്ലാതെ selfish ആയ ഇവർ ആക്രമണം, മോഷണം തുടങ്ങിയ സമൂഹത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ പ്രവണതയുള്ളവരായിരിക്കും.

    3)covert narcissist

    പൊതുവെ introvert കളായ ഇവർ insecurity ഉള്ളവരായും കാണപ്പെടുന്നു. ഇവർ അവരുടെ മനസ്സിൽ ഒരു fantasy ലോകം സൃഷ്ടിച്ച് അവിടത്തെ രാജാവായിട്ട് ജീവിക്കും. സമൂഹത്തിൽ അത്ര ശ്രദ്ധകിട്ടാതെ കിടക്കുന്ന ഇവർ പലപ്പോഴും വിഷാദ രോഗികളാണെന്ന് (Depressed)തെറ്റുധരിക്കപ്പെടുന്നു. ഇവർ കുറ്റപ്പെടുത്തലുകൾ തീരെ സഹിക്കാൻ പറ്റാത്ത ആളുകൾ ആയിരിക്കും. തന്റെ മഹത്വം ലോകം മനസ്സിലാക്കിയിട്ടില്ല എന്ന് കരുതുന്നവർ ആണ് അവർ

    4)communal narcissist

    ബാക്കിയുള്ള വിഭാഗങ്ങളിൽ നിന്നും വിപരീതമായി ഇവർ സമൂഹത്തിനു നന്മചെയ്യുന്നവരാണ് എല്ലാവരോടും സഹിഷ്ണുത പുലർത്തുന്ന ഇവരുടെ ഉദ്ദേശം ആളുകളുടെ പ്രീതി പിടിച്ചു പറ്റുക എന്നത് മാത്രമാണ്. ഉള്ളിൽ ശരിക്കും കരുണ ഇല്ലാത്ത ഇവർ നന്മ ചെയ്യുന്നത് ആളുകൾ ഇവരെ ആരാധിക്കുവാൻ വേണ്ടിയാണ്.

    ഇത്രേയുമാണ് പ്രധാനപെട്ട വിഭാഗങ്ങൾ. ഒരാള് വളർന്നു സാഹചര്യവും genetics ഉം ആണ് narcissistic personality ക്ക് കാരണമാകുന്നത് എന്ന് പറയപെടുന്നു. ഏത് gene ആണ് കാരണം എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും genetics ഇതിൽ പ്രധാന ചെറുതായിട്ടെങ്കിലും പങ്കു വഹിക്കുന്നുണ്ടെന്നാണ് പഠനം. പിന്നെ ചെറുപ്പത്തിൽ അമിതമായി പ്രശംസ കൊടുത്തു വളർത്തുകയോ ആവശ്യം ഇല്ലാത്ത മുൻഗണന കൊടുക്കുകയോ അല്ലെങ്കിൽ തീരെ സ്വതന്ത്യം കൊടുക്കാതെ വളർത്തുകയോ ചെയ്‌താൽ അവരിൽ narcissist personality develope ആയേക്കാം എന്നും പഠനങ്ങൾ ഉണ്ട്.

    Social media narcissistc personality നേരെ ഉണ്ടാകുമെന്ന് പഠനം ഇല്ലെങ്കിലും ഇതിലൂടെ individual promotions നടത്താൻ കഴിയുന്നതിനാൽ ഇത് Narcissistic personality യെ കൂട്ടാൻ കാരണമാകുന്നു. ഇതുകൊണ്ടൊക്കെ ഇന്നത്തെ materialistic കൊണ്ടുമെല്ലാം ഇനി വരുന്ന ലോകത്ത് narcissist കൾ അധികമായിരിക്കും എന്നും കണക്കാക്കപ്പെടുന്നു.

    Psychotherapy ഉപയോഗിച്ചും നമ്മുടെ കുറ്റങ്ങളും പ്രശ്നങ്ങളും പറഞ്ഞ് മനസ്സിലാക്കി തരാൻ പറ്റിയ നല്ല ബന്ധങ്ങളിലൂടെയും NPD യിൽ നിന്നും രക്ഷനേടാവുന്നതാണ്

     ✒ Muhammad kaif

    Need help? Book your counseling session now