CONTENTS

    വൃത്തിയാക്കുന്നവർക്കെല്ലാം OCD ആണോ?

    avatar
    Shifana C
    ·July 26, 2024
    ·1 min read

    വൃത്തിയാക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായ, നോർമലായ കാര്യമാണ്. ഉദാഹരണത്തിന് നമ്മുടെ വീട് ദിവസേന വൃത്തിയാക്കി വെക്കുന്നു. പുറത്തു എവിടേലും പോയി വന്നാലോ ഭക്ഷണം കഴിക്കുന്നതിനു മുമ്പോ കൈ കഴുകുന്നു (cleanliness)

    എന്നാൽ ഒരേ ചിന്തകൾ നിയന്ത്രിക്കാനാകാതെ ക്രമാതീതമായി വരുകയും തുടർന്ന് ചില പ്രത്യേക പ്രവർത്തികൾ നിർബന്ധമായും ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് Obsessive Compulsive Disorder (OCD) അഥവാ വസ്വാസ്. ഉദാഹരണത്തിന് വൃത്തിയുമായി ബന്ധപ്പെട്ട് എവിടെ നിന്നെങ്കിലും പൊടിയോ മണ്ണോ ശരീരത്തിലായാൽ അതിൽ നിന്ന് രോഗാണുക്കൾ ശരീരത്തിലേക്ക് കടക്കുമോ അതുവഴി പലതരം രോഗങ്ങൾ വരുമോ എന്ന നിയന്ത്രിക്കാനാകാത്ത ചിന്ത (obsessions) തുടർച്ചയായുള്ള കൈ-കാലുകൾ കഴുകലിലേക്കും കുളിക്കാൻ അത്യാവശ്യത്തിലധികം സമയമെടുക്കലിലേക്കും (Compulsions) നയിക്കുന്നു.

    യഥാർത്ഥത്തിൽ ഇവരുടെ ഉള്ളിലുള്ള ഉത്കണ്ഠ (anxiety) കുറക്കാനുള്ള ശ്രമമായാണ് ഇത്തരം പ്രവർത്തികൾ അവർ തുടർച്ചയായി ചെയ്ത് കൊണ്ടിരിക്കുന്നത്. അത് ചെയ്യുന്നതോടെ താത്കാലികമായി ഒരാശ്വാസം ലഭിക്കുകയും പിന്നീട് അടുത്ത obsession വരുന്നതോടെ വീണ്ടും anxious ആവുകയും ചെയ്യുന്നു, അതോടെ ഈ ഒരു സൈക്കിൾ തുടരുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന പ്രവർത്തികളിലൊന്നും തൃപ്തിയാകാതെ അവ തുടർന്നുകൊണ്ടേയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഇതിനൊരു അവസാനമുണ്ടാവുന്നില്ല എന്നർത്ഥം.

    ഇത്തരം വിഷയങ്ങൾ സാധാരണ വൃത്തി എന്ന കാര്യവുമായി കൂട്ടിചേർത്ത് നോർമലായി കണക്കാക്കാതിരിക്കുക.

    ഇനി വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല ഇത്തരത്തിലുള്ള അനിയന്ത്രിതമായ ചിന്തകൾ ഉണ്ടാകുന്നത്. സാധനങ്ങൾ അടുക്കും ചിട്ടയോടും കൂടി വെക്കുന്നതിലും മതപരമായ കാര്യങ്ങളിലും ലൈംഗിക വിഷയങ്ങളിലും ഇത്തരത്തിലുള്ള obsessions കൂടുതലായി കണ്ടുവരുന്നു.

    കൃത്യമായ സൈക്കോതെറാപ്പിയിലൂടെ ഇത്തരം പ്രശ്നങ്ങളെ പൂർണമായും മാറ്റിയെടുക്കാവുന്നതാണ്.

    Need help? Book your counseling session now