ഒരുപാട്കാലം ആയി എഴുതണം എന്ന് വിചാരിക്കുന്ന കാര്യം ആണ്…പല കാരണങ്ങളാൽ പറ്റിയില്ല... എന്നാൽ സൈക്കോളജി മേഖലയിൽ ഉള്ളവരും അല്ലാത്ത കോഴ്സസ് പഠിക്കുന്നവരുമായ കുട്ടികൾ കൂടെ ഇത്തരം ഓൺലൈൻ ബിസിനസ് കാരായി മാറുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ല...
ജോലി ഒന്നും ഇല്ലാതെ വീട്ടിൽഇരിക്കുമ്പോളും, ഒരിക്കലും ഓൺലൈൻ ബിസിനസിൽ ചെന്ന് പെട്ടിട്ടില്ല...സ്വന്തം കാര്യങ്ങൾക്ക് ഭർത്താവിനോട് ചോദിക്കണ്ടാലോ എന്നൊക്കെ പറഞ്ഞു പലരും സമീപിച്ചിട്ടുണ്ട്... ഇടക്കെപ്പോളോ ഒന്ന് രണ്ട് പ്രോഡക്ടസ് (hair oil,...) വാങ്ങിച്ചിട്ടുണ്ടെന്നല്ലാതെ ഒരിക്കലും ഇതിന് പുറകെ പോയില്ല... പോകുന്നവരോട് പോകണ്ട എന്നും പറഞ്ഞില്ല (ഞങ്ങൾ പൈസ ഉണ്ടാക്കുന്നതിന്റെ അസൂയ കൊണ്ടാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്😁 )
നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് വരുമാനം ഉണ്ടാക്കാം, ഒരാളെ ചേർത്താൽ, ഒരാളെക്കൊണ്ട് വാങ്ങിപ്പിച്ചാൽ, സ്റ്റാറ്റസ് ഇത്ര പേർ കണ്ടാൽ, ഒരാളെക്കൊണ്ട് അഡ്മിഷൻ എടുപ്പിച്ചാൽ ഇത്ര രൂപ കിട്ടും എന്ന് പറഞ്ഞു വരുന്ന എല്ലാ ഓൺലൈൻ ബിസിനസും MLM തന്നെ ആണ്... ഫുഡ് ആയാലും അല്ലെങ്കിലും.... നിങ്ങളുടെ വ്യക്തിപരമായ വളർച്ചക്ക് അത് ഒരിക്കലും ഗുണം ചെയ്യില്ല... ഇത്തരത്തിൽ ഉള്ള ഒരു ഓൺലൈൻബിസിനസ് ഉം വര്ഷങ്ങളോളം നിലനിന്നിട്ടുമില്ല...കണ്ണ് തുറന്ന് നമ്മുടെ ചുറ്റിലും ഓൺലൈൻ ബിസിനസ് നടത്തുന്നവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും.... ഒന്നിലും അവർ സ്ഥായി ആയി നിൽക്കുന്നത് നമുക്ക് കാണാൻ പറ്റില്ല...(ലൈസൻസ് എടുത്ത്, സ്വന്തമായി പ്രോഡക്ടസ് ഉണ്ടാക്കി ഓൺലൈൻ ആയി വിൽക്കുന്ന സംരംഭകരെ അല്ല ഇവിടെ പരാമർശിക്കുന്നത്)...
നമുക്ക് കഴിക്കാനുള്ളത് എല്ലാം നമുക്ക് ചുറ്റും തന്നെ ഉണ്ട്... കൃത്യമായി ഡോക്ടർ പറയാതെ/ വിറ്റാമിൻ, കാൽസ്യം,.... ലെവൽ ടെസ്റ്റുകൾ ചെയ്യാതെ ഒരു സപ്പ്ളിമെന്റസും, നെല്ലിക്ക ജ്യൂസ് അലോവേര ജ്യൂസ്.... ആ സപ്പ്ലിമെന്റ് ഈ സപ്പ്ലിമെന്റ് തുടങ്ങി ഇത്തരം മാർക്കറ്റിൽ കിട്ടുന്ന ഒന്നും, ഇവരുടെ വാക്ക് കേട്ട് സ്ഥിരമായി ഉപയോഗിക്കാതെ ഇരിക്കുക...പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കാതെ ഇരിക്കുക...നിങ്ങൾ അറിയാത്ത പല ആരോഗ്യ പ്രശ്നങ്ങളും അത് വഴി ഉണ്ടാകും... ഈ ഉത്പന്നങ്ങളുടെ ഒക്കെ പാക്കറ്റിൽ ഉള്ള വിവരണം വായിച്ചാൽ തന്നെ ഇതൊക്കെ മനസ്സിലാക്കാവുന്നതേഉള്ളൂ... അങ്ങനെ മനസ്സിലായ ആരും ഇവ വാങ്ങുകയോ സ്ഥിരമായിഉപയോഗിക്കുകയോ ഇല്ല...
ഇനി മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ ആണെങ്കിൽ: mind ബാത്ത്, aa എഴുത്ത് ഈ എഴുത്ത്, അങ്ങനെ ഇങ്ങനെ, NLP trainer, mentalist, hypnotherapist, എന്ന് പറഞ്ഞു വരുന്ന ടീംസിന്റെ അടുത്ത് ചെന്ന് തലവെച്ചു കൊടുക്കല്ലേ... അംഗീകൃത യൂണിവേഴ്സിറ്റി യിൽ നിന്ന് കൃത്യമായി സൈക്കോളജി പിജി എങ്കിലും ഉള്ള പ്രാക്ടീസ് ചെയ്യുന്ന സൈക്കോളജിസ്റ്റ് നെ ചെന്ന് കാണുവിൻ 🙏🏻
നിങ്ങളുടെ മക്കൾക്ക് കൊടുക്കുന്ന ഓൺലൈൻ ട്യൂഷൻ പ്ലാറ്റഫോം ആണെങ്കിൽ അവിടെ പഠിപ്പിക്കുന്നവർക്ക് കൃത്യമായ ക്വാളിഫിക്കേഷൻ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം അഡ്മിഷൻ എടുക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ കൂട്ടുകാരുടെയോ സ്റ്റാറ്റസ്കളും മറ്റും കണ്ട് കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി അഡ്മിഷൻ എടുക്കുന്നതിനു മുൻപ് സ്ഥാപനങ്ങളുടെ അംഗീകാരവും, കോഴ്സ് ന്റെ ജോലി സാധ്യതയും ഒക്കെ കൃത്യമായി അന്വേഷിച് ചെയ്യുക... അല്ലെങ്കിൽ ചിലവാക്കിയ പണവും കുട്ടികളുടെ ഭാവിയും പോയിക്കിട്ടും...😑
ഓൺലൈൻ ബിസിനസ്‌കാർ പ്രധാനമായും വീട്ടമ്മമാരെയും കോളേജിൽ പഠിക്കുന്ന കുട്ടികളെയും ആണ് ലക്ഷ്യം വക്കുന്നത്, ഭർത്താവിനോട്, വീട്ടുകാരോട് ചോദിക്കണ്ടല്ലോ എന്ന ഡയലോഗിൽ, കിട്ടുന്ന പണത്തിന്റെ പേരും പറഞ്ഞു ഇവരെ വീഴ്ത്താൻ എളുപ്പം ആണ് എന്നത് തന്നെ കാര്യം ... ഇനി നമ്മുടെ കണ്ണിൽ പൊടി ഇടാൻ കുറച്ച് ടീച്ചേർസ്, ഡോക്ടർസ്, വക്കീലുമാർ, നേഴ്സ് മാർ തുടങ്ങിയവരേം ഇതിൽ ഉൾപ്പെടുത്തും (ചിലപ്പോൾ അവർക്ക് അധികപണം അങ്ങോട്ട് കൊടുത്ത് എടുക്കുന്നതാകും... പണത്തിനു അത്യാവശ്യം ഉണ്ടാകുമ്പോൾ മനുഷ്യൻ എത്ര വിദ്യാസമ്പന്നൻ ആണെങ്കിലും സാമൂഹിക പ്രതിബദ്ധത ഒന്നും നോക്കില്ലല്ലോ..., അല്ലെങ്കിൽ അവരുടെ നിലവിലെ അവസ്ഥയിൽ കയറിപ്പിടിച്ചു ജോയിൻ ചെയ്യിപ്പിച്ചതും ആകാം), ഞങ്ങളുടെ പ്രോഡക്ടസ് / സേവനങ്ങൾ നല്ല വിദ്യാഭ്യാസമുള്ളവരും ഉപയോഗിക്കുന്നുണ്ട് എന്ന് ജനങ്ങളെ ബോധിപ്പിക്കാൻ ...എന്ത് തന്നെ ആയാലും ഇത്തരംഓൺലൈൻ മാർക്കറ്റിൽ ചെന്ന് ചാടാതിരിക്കുക....
ഇതിൽ ചേർന്ന് ഞാൻ കുറേ പണം ഉണ്ടാക്കി, ങ്ങളും ചേരു എന്ന് പറഞ്ഞു ആരെങ്കിലും വരുന്നുണ്ടെങ്കിൽഓർത്തോളൂ... അതിനേക്കാൾ പണം അയാൾക്ക് അതിൽ നിന്ന്, അല്ലെങ്കിൽ മറ്റു MLM പ്ലാറ്റഫോം ൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്, പുറത്ത് പറയാത്തതാണെന്ന് മാത്രം... എന്നിട്ടും എന്ത് കൊണ്ട് അയാൾ വീണ്ടും അതിൽ നിൽക്കുന്നു എന്ന് ചോദിച്ചാൽ മാർക്കറ്റിംഗ് ഒരു ചുതാട്ടം പോലെ ആണ്... ഒരിക്കൽ നഷ്ടപ്പെട്ടാലും വീണ്ടും കിട്ടും എന്ന് വിശ്വാസം കൊണ്ട് മാത്രം ആണ് ആളുകൾ ഒരു ബിസിനസ് പൊട്ടുമ്പോൾ മറ്റൊന്നിൽ ചേരുന്നത്, ഇടയ്ക്കിടെ കിട്ടുന്ന ചെറിയ ലാഭങ്ങൾ (variable reinforcement) കാരണം വലിയ നഷ്ടങ്ങളെ ഇത്തരം ആൾക്കാർ ഓർക്കാതിരിക്കുന്നു ... പിന്നെ മേലനങ്ങാതെ നാവ് കൊണ്ട് ജീവിക്കാം എന്നതും ഓൺലൈൻ ബിസിനസ് ലേക്ക് ആളുകളെ വീണ്ടും അടുപ്പിക്കുന്നു...
നിങ്ങൾക്ക് സ്വന്തമായി വരുമാനം വേണം എന്നുണ്ടെങ്കിൽ ഒന്നുകിൽ പഠിച്ച് ജോലി നേടുക (ഒരു വർഷം ഓൺലൈൻ ബിസിനസ് ചെയ്ത് കിട്ടുന്നതിലും ഇരട്ടി വരുമാനം അന്തസ്സോടെ ജീവിത കാലം മുഴുവൻ നിങ്ങൾക്കുണ്ടാക്കാം...). ഇനി എല്ലാവർക്കും പഠിക്കാൻ പറ്റിക്കോളണം എന്നില്ല... അപ്പോൾ നമുക്കുള്ള എന്തെങ്കിലും ഒരു കഴിവ് ഒരു സംരംഭം (സംരംഭം തുടങ്ങുക എന്നത് ബുദ്ധിമുട്ട് തന്നെ ആണ്, പക്ഷേ തുടങ്ങിക്കിട്ടിയാൽ യാതൊരു നിലവാരവും ഇല്ലാത്ത ഓൺലൈൻ മാർക്കറ്റിംഗ് നേക്കാൾ എത്രയോ നല്ലതും അഭിമാനകരവും ആണ് ...) ആക്കി മുന്നോട്ട് പോകണം... ടെയിലറിംഗ് , കുക്കിംഗ്, ബേക്കിങ്, മെഹന്ദി ആർട്ട്....... അങ്ങനെ നമുക്ക് നമ്മളെ തന്നെ അഭിമാനത്തോടെ ഉയരങ്ങളിൽ എത്തിക്കാൻ പറ്റുന്ന എത്ര എത്ര കാര്യങ്ങൾ... നമ്മുടെ വിവരമില്ലായ്മ കൊണ്ട്ആളുകളെ വഞ്ചിതരാക്കുന്ന, വ്യക്തിപരമായി നമുക്ക് ഒരു ഗുണവും ചെയ്യാത്ത ഇത്തരം ഓൺലൈൻ മാർക്കറ്റിംഗിൽചെന്ന് ചാടാതെ ഇരിക്കുക...
നല്ല വിദ്യാഭ്യാസം ഉള്ള, ഇപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത സ്ത്രീകൾ (പലപ്പോഴും ബ്രേക്ക് എടുക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് അമ്മ എന്ന മനുഷ്യ ജീവിതത്തിൽ സ്വഭാവികം ആണെന്ന് മനസ്സിലാക്കുക, അമ്മ ആയിട്ടും ചിലർക്ക് ബ്രേക്ക് എടുക്കേണ്ടി വരുന്നില്ലല്ലോ എന്നാണെങ്കിൽ : എല്ലാവരുടെയും സാഹചര്യം ഒന്നല്ല എന്നും മനസിലാക്കുക... നിങ്ങളുടെ ഈ ചിന്ത ആണ് ഓൺലൈൻ ബിസിനസ്‌കാർ മുതലാക്കുന്നത്) ആണെങ്കിൽ, നിങ്ങളുടെ ഇടവേളകളെ ഇത്തരം മാർക്കറ്റിംഗ് കൾക്ക് വേണ്ടി സമയം കളയാതെ, നിങ്ങളുടെ career വളർച്ചക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് ഉപയോഗപ്പെടുത്തുക...നാളെ ജോലിക്ക് ഇറങ്ങുമ്പോൾ നിലവിൽ ഉള്ളവരോടൊപ്പം കടപ്പിടിച്ച് നിൽക്കാൻ പറ്റുന്ന പല കാര്യങ്ങളും വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റും... അവ കണ്ട് പിടിച്ച് ചെയ്യുക....