നമ്മളിൽ പലർക്കുമുള്ള ഒരു ശീലമായിരിക്കാം എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിൽ കൃത്യ സമയത്ത് അത് ചെയ്യാതെ പിന്നീട് ചെയ്യാം, അല്ലെങ്കിൽ നാളെ ചെയ്യാം എന്ന് കരുതി മാറ്റിവെക്കുകയെന്നുള്ളത്. അവസാനം deadline എത്തുമ്പോൾ ഒരു പിടച്ചിലാവും അതൊന്നു കംപ്ലീറ്റ് ചെയ്യാൻ. വീട്ടുജോലികൾ, ഓഫീസ് വർക്കുകൾ, പഠനം, തുടങ്ങി ദൈനംദിന കാര്യങ്ങളിൽ പോലും ഈ ഒരു ശീലം കൊണ്ടുനടക്കുന്നവരുണ്ട്.
സ്കൂൾ/ കോളേജിൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ എക്സാം ടൈം ടേബിൾ വന്നിട്ട് അല്ലെങ്കിൽ എക്സാം നോട്ടിഫിക്കേഷൻ വന്നിട്ട് പഠിക്കാൻ ഇരിക്കാമെന്നു കരുതും, എക്സാം നോട്ടിഫിക്കേഷൻ വന്നാലോ ഡേറ്റ് നോക്കി പഠിക്കാൻ ഇനിയുംഒരു മാസമുണ്ട് നാളെതൊട്ട് തുടങ്ങാമെന്ന് കരുതും. പിറ്റേന്ന് തോന്നും എക്സമിനു ഇനിയും ദിവസമുണ്ടല്ലോ 2 വീക്ക് മുന്നേ തുടങ്ങിയാൽ മതിയാവുമെന്ന്, അങ്ങനെ എക്സാമിന്റെ തലേദിവസം വരെ ഇരുന്നു കണക്ക് കൂട്ടും ഇത്ര മണിക്കൂർ ബാക്കിയുണ്ടല്ലോ എന്ന്. അവസാനം കൃത്യമായി പഠിക്കാൻകഴിയാതെ ഇനി അടുത്ത എക്സാമിന് നോക്കാമെന്ന് കരുതി സമാധാനിക്കും. നാളെ നാളെ നീളെ നീളെ..... എന്നാണല്ലോ.
ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും , ക്രമേണ ഇത് നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. മടി മാത്രമല്ല ഈ ഒരു ശീലത്തിനു കാരണം, പിന്നെയോ?.
പ്രോക്രാസ്റ്റിനേഷൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്താല്ലാമെന്ന് നമുക്ക് നോക്കാം.
പരാജയപ്പെടുമോ എന്നുള്ള ഭയം (Fear of failure) ഈ കാര്യം ഞാൻ ചെയ്‌താൽ ശെരിയാകുമോ?, തെറ്റുകൾ സംഭവിക്കുമോ?അല്ലെങ്കിൽ മറ്റുള്ളവർ പരിഹസിക്കുമോ എന്ന ആശങ്കകൾമൂലം ഈ സ്വഭാവം ഉണ്ടാവാം.
പെർഫെക്ഷനിസം ( perfectionism ) ചില ആളുകൾ ഭയങ്കരപെർഫെക്ഷനിസ്റ്റുകൾ ആയിരിക്കും ഒരുപാട് സമയമെടുത്ത്എല്ലാവിധത്തിലും പെർഫെക്ട് ആയി ചെയ്യാൻശ്രമിക്കുന്നവർക് പെട്ടെന്ന് ഒരു ടാസ്ക് നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ കഴിയില്ല. അതിനാൽഅവരുടെ ടാസ്ക് പെർഫെക്ടായി ചെയ്യാൻ വേണ്ടി മാറ്റിവെക്കും.
Distraction -ചില ആളുകൾ ഒരു ടാസ്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിൽ കൃത്യമായി ഫോക്കസ് ചെയ്യാൻകഴിയാതെ മറ്റുപല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിക്കും. ഉദാഹരണത്തിന് പഠിക്കാനിരിക്കുമ്പോൾ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നാൽ അത് എടുത്ത് നോക്കും, പിന്നെ പഠിക്കുക എന്ന ടാസ്കിലേക്ക് തിരിച്ചുവരാനുള്ള കാര്യം മറന്ന് പോവും.
Task aversiveness – ചെയ്യാനുള്ള കാര്യം ബോറിംഗ്ആയിട്ടുള്ളതോ അല്ലെങ്കിൽ നമുക്ക് ഒട്ടുംഇഷ്ടമില്ലാത്തതാണെങ്കിൽ ആ ടാസ്ക് നമ്മൾ പിന്നീട് ചെയ്യാൻമാറ്റിവെക്കും.
എങ്ങനെ പ്രോക്രാസ്റ്റിനേഷൻ മറികടക്കാം
ഈ ഒരു ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് തിരിച്ചറിയുക എന്നതാണ് ആദ്യ ഘട്ടം.
1. Set Small, manageable goals
ചിലർക്ക് ചില work/ task വലിയ ഭാരമായി തോന്നുന്നത് കൊണ്ടാവാം അവർ ഇങ്ങനെ അത് മാറ്റിവെക്കുന്നത്. അങ്ങനെ വലിയ ഒരു ടാസ്ക് ചെയ്യാനുണ്ടെങ്കിൽ അത് നമുക്ക് ഈസിയായി ചെയ്തുതീർക്കാവുന്ന രീതിയിലുള്ള മൂന്നോ നാലോ ചെറിയ ഭാഗങ്ങൾ / ടാസ്കുകളാക്കി മാറ്റിയ ശേഷം ഓരോ ടാസ്ക്കുകളും സമയബന്ധിതമായി ചെയ്തുതീർക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏത് വലിയ ടാസ്ക്കുകളും എളുപ്പമായി തോന്നുകയും കൃത്യമായിചെയ്യാനും സാധിക്കുന്നു. അതുപോലെ അത് ചെയ്ത് തുടങ്ങാനും എളുപ്പമാവും.
2. Build self confidence
പരാജയപ്പെടുമോ എന്നുള്ള തോന്നൽ ഉപേക്ഷിച്ചു ഓരോ വീഴ്ച്ചയും ഓരോ എക്സ്പീരിയൻസ് ആണെന്ന് ഉൾക്കൊണ്ട് ആ task ഏറ്റെടുത്തു ചെയ്യുക.
3. Set time limit for tasks
ഓരോ ടാസ്കിനും കൃത്യമായ ടൈം സെറ്റ് ചെയ്യുന്നത് ആ task പെട്ടെന്ന് തുടങ്ങാനും കംപ്ലീറ്റ് ചെയ്യാനും പ്രചോദനം നൽകും.ഉദാഹരണത്തിന് പഠിക്കാനിരിക്കുകയാണെങ്കിൽ ഒരു timetable സെറ്റ് ചെയ്ത് അതിനനുസരിച് പഠിക്കുക.
4. Minimize distractions
നമ്മൾ ഒരു വർക്ക് അല്ലെങ്കിൽ ഒരു task ചെയ്യുമ്പോൾ നമ്മുടെ ശ്രദ്ധമാറിപോകാൻ ഇടയാക്കുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. അത് മൊബൈൽ ഫോൺ ആകാം, അല്ലെങ്കിൽ പുറത്തുനിന്നുള്ള ശബ്ദങ്ങളാവാം, ഇങ്ങനെ നമ്മുടെ ശ്രദ്ധതിരിക്കുന്ന കാര്യങ്ങൾ/ സാഹചര്യങ്ങൾ ഒഴിവാക്കുക.
5. Let go of perfection
കാര്യങ്ങൾ പെർഫെക്ട് ആയി ചെയ്യാൻ കാത്തിരിക്കുന്നതിനുപകരം സമയത്തിനനുസരിച്ച് വൃത്തിയായി ഭംഗിയായി ചെയ്യുക.
6. Use the two minute rule
ഏതെങ്കിലും ഒരു task 2 മിനിറ്റുനുള്ളിൽ ചെയ്യാൻ കഴിയുമെങ്കിൽ അതുടൻ ചെയ്യുക. ചെറുതും എളുപ്പവുമായ കാര്യങ്ങൾ ഫലപ്രദമായി തീർക്കാൻ ഇത് സഹായിക്കും.
അതുപോലെ Pomodoro method പരീക്ഷിക്കാം. ഈ method ൽ 25 മിനിറ്റ് ഒരു task അല്ലെങ്കിൽ വർക്കിൽ ഫോക്കസ് ചെയ്ത് പിന്നെ 5 മിനിറ്റ് ഇടവേള എടുത്ത് വിശ്രമിക്കാം. ഇത്തരത്തിൽ ചെയ്യുമ്പോൾ task പ്രയാസകരമായി തോന്നില്ല. ഒരു പാട് സമയംവേണ്ട വലിയ ടാസ്കുകൾ / വർക്കുകൾക്ക് ഈ method പരീക്ഷിക്കാം.
ഏതൊരു ശീലവും ഒരൊറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുക. യാഥാർഥ്യം മനസ്സിലാക്കി സമയമെടുത്ത് കൃത്യമായ പ്ലാനോടുകൂടിയും, പലവിധമാർഗങ്ങളിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും നമുക്ക് ഈ ശീലത്തെ മറികടക്കാം.