CONTENTS

    PCOS - സ്ത്രീകളിലെ കാണാത്ത പോർക്കളം

    avatar
    Shameema Abdul Azeez
    ·March 26, 2024
    ·3 min read

    കഴിഞ്ഞ 2 വർഷമായി എന്റെ അടുത്ത സ്ഥിരമായി കൗൺസിലിംഗിന് വരുന്ന 34 വയസ്സുള്ള സ്ത്രീയാണ് സാറ.. സാറ എന്റെയടുത്തു വരുമ്പോൾ വളരെയധികം ഡിസ്റ്റർബ്ഡ് ആയിരുന്നു.. ആത്മഹത്യ പ്രവണതയും, റിലേഷൻഷിപ് പ്രശ്നങ്ങളും ഉണ്ടായിരുന്നു.. അതിലേറെ സാറക്ക് ഉണ്ടായിരുന്നത് വൈകാരിക പ്രയാസങ്ങളാണ്.. ഒട്ടും ക്ഷമായില്ലായിരുന്നു സാറക്ക്.. ഒന്നും അവൾക്ക് ഉൾകൊള്ളാൻ കഴിയാറില്ലായെന്ന് മാത്രമല്ല, എപ്പോഴും ദേഷ്യവും സങ്കടവും മാത്രമുള്ള സാറ ഒരു ഹോട്ട് പാൻ പോലെയായിരുന്നു..

    ആദ്യത്തെ 2-3 സെഷനുകളിൽ സാറയുമായി ഉണ്ടാക്കിയെടുത്ത അനുപാതം (rapport), അവളെ ശാന്തമാക്കുകയും, എന്നിൽ വിശ്വാസം ഉണ്ടാക്കിയെടുക്കാനും സഹായിച്ചു..

    കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് സാറക്ക് PCOS-ഉം Hypothyroidism- ഉം ഉണ്ടെന്ന് മനസ്സിലാകുന്നത്.. മരുന്നുകളൊന്നും കൃത്യമായി സാറ എടുക്കാറില്ല എന്ന് ഇതിന്റെ ഇടക്ക് അവൾ പറഞ്ഞു...

    തുടക്കത്തിൽ ആഴ്ചയിൽ ഒരു സെഷൻ വെച്ച് കൗൺസിലിംഗ് ചെയ്തിരുന്നു സാറയെ, കാലക്രമേണ, ചെറിയ സഹായത്തോടെ ഇന്ന് സ്വന്തം ഇമോഷൻസിനെ ഒറ്റക്ക് ഹാൻഡൽ ചെയ്യാനും, കോൺഫിഡന്റായി മുന്നോട്ട് പോകാനും സാധിക്കുന്നു.. ഫോളോ അപ്പ് , reassurance എന്നിവക്കാണ് സാറ ഇപ്പൊൾ സേഷൻസ് എടുക്കാറുള്ളത്...

    കഴിഞ്ഞ 2 വർഷം കൊണ്ട് കൃത്യമായ PCOS മെഡിക്കേഷന്റെ കൂടെ കൗൺസിലിങ്ങും സാറയെ ഉയർത്തിയത് ഒരു 'Independent, strong, peaceful woman' ആയിട്ടാണ്..

    സൈക്കോളജിസ്റ്റ് എന്ന നിലയിൽ എന്റെ കഴിഞ്ഞ 5 വർഷത്തെ അനുഭവത്തിൽ നിന്ന് വന്നിട്ടുള്ള 90% സ്ത്രീകൾക്കും PCOS, Thyoridism പോലെയുള്ള ശാരീരിക രോഗങ്ങളുണ്ട്.. ഇത് മനസ്സിന്റെ ഇമ്പാലൻസിലേക്ക് നയിക്കുന്നു..

    എന്താണ് PCOS?

    പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ്..

    സ്ത്രീകളുടെ ഓവറിയിൽ ചെറിയ കുമിളകൾ (cysts) ഉണ്ടാവുകയും, അത് കാരണം കൃത്യമായ അണ്ടോൽപാധനം (ഓവുലേഷൻ) തടയുകയും ചെയ്യുന്നു..

    ഹോർമോൺ ഇമ്പാലൻസ് കൊണ്ടുണ്ടാവുന്ന ഈ അവസ്ഥ സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല, അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു.

    സാറയുടെ കേസിലൂടെ നമ്മൾകിതിനെ കൂടുതൽ മനസ്സിലാക്കാം..

    PCOS ൻ്റെ ശാരീരിക ലക്ഷണങ്ങൾ സാറയുടെ ആത്മാഭിമാനത്തെയും ശരീര പ്രതിച്ഛായയെയും കാര്യമായി ബാധിച്ചിരുന്നു..

    കർശനമായ ഭക്ഷണക്രമവും വ്യായാമ മുറകളും പാലിച്ചിട്ടും, ശരീരഭാരം കുറയ്ക്കാൻ അവൾ പാടുപെട്ടു. അവളുടെ രൂപവുമായുള്ള നിരന്തരമായ യുദ്ധം അവളിൽ ലജ്ജയും അയോഗ്യതയും അനുഭവിപ്പിച്ചു, ഇത് അവളെ ഒരു പൊതുസ്ഥലത്ത് പോകാനും കുടുംബ പരിപാടികളിൽ പോലും പങ്കെടുക്കാനും കഴിയാതെയാക്കി.. തുടർന്ന് അതൊരു ഒറ്റപെടലിലേക്ക് നയിച്ചു..

    ഈ ഒരു പ്രയാസം ഉള്ളത് കൊണ്ട് തന്നെ, സാറക്ക് കഴിഞ്ഞ 9 വർഷത്തെ ദാമ്പത്യത്തിൽ നിന്നും കുഞ്ഞുങ്ങളില്ല.. ഇപ്പോഴും അതിന്റെ ട്രീറ്റ്മെന്റിലാണ് സാറ..

    ഒരു കുടുംബം തുടങ്ങാനുള്ള അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നിട്ടും, ക്രമരഹിതമായ അണ്ഡോത്പാദനവും ഗർഭധാരണത്തിലെ ബുദ്ധിമുട്ടും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അവൾ അഭിമുഖീകരിച്ചു. ഓരോ നെഗറ്റീവ് ഗർഭ പരിശോധനയും അവളുടെ ആത്മാഭിമാനത്തിന് പരികെൽപ്പിച്ചു..

    നിരാശ മാത്രമായി ഈ കാര്യത്തിൽ സാറക്ക് കൂട്ട്..

    പിസിഒഎസിൽ ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ സാറയുടെ വൈകാരിക പോരാട്ടങ്ങളെ കൂടുതൽ വഷളാക്കി. തീവ്രമായ ദേഷ്യം മുതൽ അഗാധമായ ദുഃഖവും നിർത്താതെയുള്ള കരച്ചിലും വരെ അവൾക്ക് ഇടയ്ക്കിടെ അനുഭവിക്കേണ്ടി വന്നു.. ഒരു റോളർകോസ്റ്റർ എന്ന പോലെയാണ് ഓരോ ഇമോഷൻസും അവളെ വേട്ടയാടിയത്.. ഇമോഷൻസിന്റെ ഈ ഇടക്കുറച്ചിലുകൾ അവളിൽ ഉത്കണ്ടയും (anxiety) വിഷാദവും (depression) വർധിപ്പിച്ചു..

    മാനസിവരോഗ്യത്തെ പറ്റിയും കൗൺസിലിങ്ങിനെ പറ്റിയും സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധിയും കളങ്കവും ഭയന്ന്, സാറ തുടക്കത്തിൽ പിസിഒഎസുമായുള്ള അവളുടെ പോരാട്ടങ്ങളും മാനസികാരോഗ്യവും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മറച്ചുവച്ചു. എന്നിരുന്നാലും, അവളുടെ ലക്ഷണങ്ങൾ വഷളായപ്പോൾ, സഹായം തേടേണ്ടതിൻ്റെ പ്രാധാന്യം അവൾ മനസ്സിലാക്കി.

    കഴിഞ്ഞ 2 വർഷമായി കൃത്യമായ കൗൺസിലിങ്ങും തെറാപ്പിയുലൂടെയും സാറ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു..

    സ്വന്തം വികാരങ്ങളെ മനസ്സിലാക്കാനും, നിയന്ത്രിക്കാനും, ആത്മാഭിമാതെ ഉയർത്താനും, സന്തോഷത്തോടെ, സമാധാനത്തോടെ ആരെയും ഭയക്കാതെ ജീവിക്കാൻ ഇന്ന് സാറക്ക് കഴിയുന്നു..

    PCOS പോലെയുള്ള ശാരീരിക രോഗങ്ങൾ നമ്മൾക്ക് നേരിൽ കാണാൻ കഴിയുന്നതല്ല.. പക്ഷെ ഇതുണ്ടാകുന്ന അഘാതം ചെറുതല്ല.. ജീവന് തന്നെ വെല്ലുവിളിയായ ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടോ എന്ന് സ്ത്രീകൾ നിരന്തരം ചെക്ക് അപ്പിലൂടെ ഉറപ്പ് വരുത്തണം.. ഉണ്ടെങ്കിൽ അതുണ്ടാകുന്ന ശാരീരിക മാനസിക പ്രയാസങ്ങൾക്കുള്ള പ്രതിവിധികൾ നമ്മൾ കണ്ടെത്തി ചെയ്യണം...

    ചിലപ്പോൾ മാനസിക പ്രയാസങ്ങൾ കാരണവും ഈ ശാരീരിക പ്രയാസങ്ങൾ വന്നേക്കാം.. ഇങ്ങനെയുള്ള രോഗങ്ങളുടെ റൂട്ട് cause അറിയുന്നത് എഫക്റ്റീവ് ട്രീറ്റ്മെന്റ് ലഭിക്കാൻ സഹായിക്കും..

    മാനസികാരോഗ്യം എല്ലാർക്കും ഒരേ പോലെ അവകാശപ്പെട്ട ഒരു കാര്യമാണ്.. അത് കൃത്യമായി ലഭിക്കണമെന്ന് മാത്രമാണ്, ലഭ്യമാകുന്നതിനെ നമ്മൾക്ക് നല്ല പോലെ ഉപയോഗിക്കാനും കഴിയണം..

    സാറയെ പോലെ PCOS ന്റെ ബുദ്ധിമുട്ടുകൾ നേരിടുന്ന എല്ലാ സ്ത്രീകൾക്കും സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം ലഭിക്കട്ടെ..

    - ഷമീമ അബ്ദുൽ അസീസ്

    Need help? Book your counseling session now