CONTENTS

    നാളെ നാളെ.. നീളെ നീളെ..

    avatar
    Risha S Hussain
    ·May 22, 2024
    ·1 min read

    നാളെയാവട്ടെ, പിന്നെയാവട്ടെ എന്ന് പറഞ്ഞ് കാര്യങ്ങൾ മാറ്റിവെക്കുന്നവരാണോ നിങ്ങൾ? എന്നിട്ട് അവസാന സമയത്ത് നെട്ടോട്ടമോടുന്നവരാണോ? എന്നാൽ ഇതിലെ ഇതിലെ.. ഈ പോസ്റ്റ്‌ നിങ്ങൾക്കാണ്! ഈ പ്രത്യേകതരം habit - നെ നമ്മൾ വിളിക്കുന്ന പേരാണ് PROCRASTINATION.

    എന്തു കൊണ്ട് Procrastination ഉണ്ടാവുന്നു എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ടോ?

    പലരും അതിനെ മടി എന്ന ഒറ്റ വാക്കിൽ ഒതുക്കാൻ ശ്രമിക്കാറുണ്ടെങ്കിലും സ്വന്തം കഴിവിലുള്ള വിശ്വാസ കുറവും വിജയത്തിന്റെ പ്രതീക്ഷയെക്കാളേറെ തോൽവിയെ കുറിച്ചുള്ള ഭയവും, തത്കാല സുഖത്തിനു നൽകുന്ന മുൻഗണനയുമാണ് ഈ so called മടിയിലേക്ക് നിങ്ങളെ നയിക്കുന്നത്..

    Procrastination എങ്ങനെ ഒരു വ്യക്തിയുടെ Productivity -യെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?

    തത്കാല സുഖത്തിനു വേണ്ടി മാറ്റി വെക്കുന്ന പലതും അവസാന നേരത്ത് തിരക്കുകൂട്ടി ചെയ്യേണ്ടി വരുമ്പോഴുണ്ടാവുന്ന stress, സമയ കുറവ്, നിങ്ങളുടെ efficiency-യിലുണ്ടാവുന്ന കുറവ് എന്നിവ ചെയ്യേണ്ട ജോലിയുടെ quality- യേയും അതു വഴി നിങ്ങളുടെ productivity-യേയും സാരമായി തന്നെ ബാധിക്കും.

    ഇതെങ്ങനെ പരിഹരിക്കാം എന്നല്ലേ? വഴിയുണ്ട്!

    -ആദ്യമായി നിങ്ങൾ procrastinate ചെയ്യുകയാണ് എന്ന് മനസ്സിലാക്കുക.

    -എന്തുകൊണ്ട് ചെയ്യുന്നു എന്ന് തിരിച്ചറിയുക.

    -തിരിച്ചറിഞ്ഞ കാരണത്തെ പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക.

    അപ്പൊ എങ്ങനാ കാര്യങ്ങൾ.. നിങ്ങൾ വായിച്ചില്ലേ, ഇനി പിന്നത്തേക്ക് മാറ്റാതെ ഇപ്പോൾ തന്നെ ഈ പോസ്റ്റ്‌ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ചോളൂ....

    Risha S Hussain

    Need help? Book your counseling session now