CONTENTS

    കേൾക്കണം... എന്ത് ?എങ്ങനെ ?

    avatar
    MUHIBULLA. V. S
    ·August 12, 2024
    ·3 min read

    ഈ തിരക്ക് പിടിച്ച ലോകത്ത് ഒരു good listener നെ കിട്ടുക എന്നതും good listener ആവുക എന്നതും വലിയ കാര്യം തന്നെയാണ്..നമ്മൾ ഒരു good listener ആണോ? അങ്ങനെ ചോദിച്ചാൽ... കുറെ സംസാരിക്കാറുണ്ട്.. മറ്റുള്ളവർ പറയുന്നത് കുറേ കേട്ടിരിക്കാറുണ്ട്... അപ്പൊ നമ്മൾ good listener അല്ലെ? ....പക്ഷെ,ശെരിക്കും അവർ പറയുന്ന എന്ത് കാര്യമാണ് നമ്മൾ കേട്ടിരിക്കാറുള്ളത്?

    ഒന്ന് ഓർത്തു നോക്കിക്കേ... അവർ പോയ സ്ഥലങ്ങളെ കുറിച്ചും ,അവർ കഴിച്ച ഭക്ഷണങ്ങളെ കുറിച്ചും,അവർ കണ്ട സിനിമകളെ കുറിച്ചും ,അവരുടെ ജീവിതത്തിലെ നല്ല നല്ല നിമിഷങ്ങളെ കുറിച്ചും ..അങ്ങനെ ഒരുപാട് ഒരുപാട് നല്ല നല്ല കാര്യങ്ങൾ അല്ലെ....? ഒരാളുടെ സങ്കടങ്ങളും വിഷമങ്ങളും കേട്ടിരുന്നവർ വളരെ കുറവായിരിക്കും അല്ലെ.... നീ ഹാപ്പിയാണോ ? നീ ഓക്കേയാണോ? നിനക്ക് എന്തേലും വിഷമമുണ്ടോ എന്നൊക്കെ ചോദിച്ചിട്ടുണ്ടോ...? ഇനി അങ്ങോട്ട് ചോദിച്ചില്ലേലും ഇങ്ങോട്ട് അവരുടെ പ്രശ്നങ്ങൾ പറയാൻ വരുന്നവരെ കേട്ടിരിക്കാറുണ്ടോ...? ഒരാളുടെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ ഒരേ പോലെ കേട്ടിരിക്കാൻ സാധിക്കുക എന്നത് എല്ലാരെ കൊണ്ടും പറ്റുന്ന ഒന്നല്ല എന്ന് പറയാൻ സാധിക്കില്ല... കാരണം അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലലോ...

    കുറച്ച് ക്ഷമയോടെ സമയമെടുത്ത് അവരെ ജഡ്ജ് ചെയ്യാതെ കേട്ടിരുന്നാൽ മതി.പക്ഷെ പലർക്കും അതിനു താല്പര്യമില്ല അല്ലെങ്കിൽ ശ്രമിക്കുന്നില്ല...അല്ലെങ്കിൽ മറ്റെന്തക്കെയോ കാരണങ്ങൾ കൊണ്ട് അവരതിൽ നിന്നും ഒഴിഞ്ഞുമാറുന്നു...

    '"എടാ നാളെ നീ ഫ്രീ ആണോ "?

    " അഹ് sunday അല്ലെ ഫ്രീ ആണ്..ന്തേ ? എവിടേലും പോകാൻ ഉണ്ടോ? സിനിമ? ബീച്ച്?

    " ഇല്ലടാ "

    വേറെ എവിടേക്കാ ? നീ പറഞ്ഞോ ഞാൻ റെഡി..

    " എടാ എനിക്ക് നാളെ ഒന്ന് നിന്നെ കാണണം കുറച്ചു സംസാരിക്കാനുണ്ട്, നമ്മടെ ആ ചായക്കടയുടെ അവിടെയുള്ള സ്ഥലം മതി..."

    " സംസാരിക്കാനോ? അത് ഫോണിൽ പറഞ്ഞാ പോരെ "

    "ഇല്ല ഡാ അത് ശെരിയാവില്ല നേരിട്ട് കാണണം രാവിലെ പത്ത് മണി ട്ടോ "

    "ആ ശെരി വരാം...

    അങ്ങനെ വാട്ട്സാപ്പിൽ നിന്നും അവർ പിരിഞ്ഞു...

    പിറ്റേന്ന് അബുവിനെ കണ്ടതും അച്ചു കരയാൻ തുടങ്ങി...

    " എടാ അബു എന്റെ വീട്ടിൽ എന്നും പ്രശ്നങ്ങളാണ് .. അച്ഛൻ മദ്യപിച്ചു വന്ന് എന്നും വീട്ടിൽ അമ്മയോട് വഴക്കുണ്ടാക്കും... തല്ലും.. എനിക്ക് ഒന്നും പഠിക്കാനൊന്നും പറ്റുന്നില്ലഡാ..ആകെ ഒരു വീർപ്പുമുട്ടൽ..

    പെട്ടന്ന് സംസാരത്തിൻ്റെ ഇടയിൽ കയറി അബു പറഞ്ഞു '' എടാ നിയൊന്ന് നിർത്തുമോ നിൻ്റെയീ Negative പറച്ചിൽ ഇതൊക്ക കേട്ടിട്ട് ഞാനും Negative ആയി പോകുന്ന പോലെ തോന്നുന്നു..നീ ആൺകുട്ടിയല്ലെ എന്തിനാ ഇങ്ങനെ പട്ടി മോങ്ങുന്ന പോലെ നിന്ന് കരയുന്നത്.. വെറുതെ ആണുങ്ങളുടെ വില കളയാനായിട്ട് .... നീ വേറെവല്ലതും ഉണ്ടെങ്കിൽ പറയ്.. അല്ലേൽ ഞാൻ പോകുന്നു..എനിക്ക് പോയിട്ട് കുറച്ചു പണി ഇണ്ട്.. "

    "എടാ എന്നാ ശെരി നമുക്ക് പിന്നെ സംസാരിക്കാം "

    അങ്ങനെ ഒരാളുടെ പ്രശ്നങ്ങൾ കേട്ടിരുന്നാൽ നമ്മൾ നെഗറ്റീവ് ആയി പോകുമോ ? ഇല്ലന്നേയ്... ഇതിലെ അബുവിനെപ്പോലെയാ ണോ ഒരാളെ കേട്ടിരിക്കേണ്ടത് ?..നല്ല ക്ഷമയോടെ ജഡ്ജ് ചെയ്യാതെ പറയുന്നത് മുഴുവൻ കേട്ടിരിക്കുകയല്ലേ വേണ്ടത് ?

    തിങ്കളാഴ്ച സ്കൂളിലെത്തിയ ആയിഷ സുഹറയോട് പറഞ്ഞു,

    " എടീ ഞാൻ ഇന്നലെ ഒരു ട്രിപ്പ്‌ പോയി.. വയനാട് ആയിരുന്നു പോയത്.. എന്ത് രസായിരുന്നെന്നോ... ആദ്യമായിട്ടാണ് ഞാൻ വീട്ടീന്ന് ഇങ്ങനെ പുറത്തൊക്കെ പോകുന്നത്..."

    "എടി ഞാനും പോയിട്ടുണ്ട് വയനാട്.. നീ ഇതൊക്കെ എന്നോട് പറഞ്ഞിട്ട് എനിക്കോ നിനക്കോ ഒന്നും കിട്ടാനില്ലാലോ..പിന്നെ വെറുതേ എന്തിനാ ഇതൊക്കെ പറഞ്ഞ് സമയം കളയുന്നത്.. ഞാൻ അവിടെ രണ്ട് മൂന്ന് വട്ടം പോയിട്ടുള്ളത് കൊണ്ട് എനിക്ക് നീ പറയുന്ന കാര്യങ്ങളൊക്കെ അറിയാം''.

    ആയിഷയുടെ മുഖത്ത് തിളങ്ങി നിന്നിരുന്ന ആ സന്തോഷം മങ്ങി

    *അപ്പോ ഈ തിരക്കേറിയ ലോകത്ത് സങ്കടങ്ങളും വിഷമങ്ങളും മാത്രമല്ല സന്തോഷങ്ങൾ പറയുമ്പോഴും കേൾക്കാൻ ഒരാളെ കിട്ടുക എന്നതും വലിയ ഒരു കാര്യം തന്നെയാണല്ലേ....!

    ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്... ഓരോ ദിവസവും 24 മണിക്കൂറിൽ ചെറുതും വലുതുമായ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ കടന്ന് പോവും... പല പ്രശ്നങ്ങളും വരുമ്പോൾ പലരും തകർന്ന് പോവാറുണ്ട്.... പക്ഷെ ആരോടെങ്കിലും അവർ കുറച്ചു നേരം അവരുടെ സങ്കടങ്ങൾ പറഞ്ഞാൽ, കെട്ടിപിടിച്ചൊന്ന് കരഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെയുള്ളു പലർക്കും.... നമ്മൾ തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവരെ ഒന്ന് കേട്ടിരുന്നാൽ അവർക്കു കിട്ടുന്ന ആശ്വാസം എത്ര വലുതാണ്...! അതുപോലെ തന്നെ പലർക്കും പറയാനുണ്ടാവുക അവരുടെ സന്തോഷങ്ങളായിരിക്കും അവരെ സംബന്ധിച്ചിടത്തോളം അവർക്കത് വലിയ കാര്യമായിരിക്കും നമ്മുക്കത് ചെറുതാണെങ്കിലും വലുതാണെങ്കിലും അവർക്കത് ഒരാളോട് പറയുമ്പോൾ കിട്ടുന്ന സന്തോഷം വലുതായിരിക്കും.

    അപ്പൊ ഒരാളെ എങ്ങനെ കേട്ടിരിക്കണം എന്തൊക്കെ കേട്ടിരിക്കണം എന്ന് മനസ്സിലായല്ലോ? ഒരാളുടെ സന്തോഷങ്ങൾ മാത്രമല്ല സങ്കടങ്ങൾ കൂടെ കേട്ടിരിക്കാൻ ശ്രമിക്കുക... ഇനി അതിനു പറ്റുന്നില്ല എങ്കിൽ കുഴപ്പമില്ല... നമുക്ക് ചുറ്റും ഒരുപാട് listeners ഉണ്ട് ... ഓരോരുത്തരും പറയുന്നത് കാതും മനസ്സൊക്കെ തുറന്നുവെച്ച് കേൾക്കാൻ തയ്യാറായി ഇരിക്കുന്ന കുറച്ചുപേർ..... അപ്പൊ നിങ്ങളങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കി നീറി നീറി കഴിയുന്ന ഒരാളാണെങ്കിൽ ഇവിടെയുണ്ട് ഒരുപാട് listeners... നിങ്ങളെ കേട്ടിരിക്കാൻ... നിങ്ങളെ ജഡ്ജ് ചെയ്യാതെ, നിങ്ങൾ പറയുന്നത് മുഴുവൻ ക്ഷമയോടെ കേട്ടിരിക്കാൻ.... അപ്പൊ ഇനിയെന്താ..? ഇനിയും ആ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ ഉള്ളിൽ ഒതുക്കി വെക്കണോ...??

    Need help? Book your counseling session now