" എനിക്കറിയാം അവൻ തിരക്കായത് കൊണ്ടാണ് വിളിക്കാത്തത് എന്ന്. പക്ഷെ എനിക്ക് ആ സമയത്ത് അവനോട് ദേഷ്യപ്പെടാതിരിക്കാനാവുന്നില്ല. "
" ദേഷ്യപ്പെട്ടു കഴിഞ്ഞാൽ നിങ്ങളുടെ വിഷമം കുറഞ്ഞതായി അനുഭവപ്പെടാറുണ്ടോ "
" അതെ, ആ സമയം കഴിഞ്ഞാൽ എനിക്കൊരു ആശ്വാസം തോന്നാറുണ്ട്.
ബന്ധങ്ങളിൽ പലപ്പോഴും കണ്ടുവരുന്ന ആശ്രിതത്വം(Dependency) ഇത്തരം അവസ്ഥകളിലേക്ക് വഴി മാറുന്നത് കാണാറുണ്ട്. ഇവിടെ സുരക്ഷിതമായിട്ടുള്ള (safe) ഒരു ആളിലേക്ക് ( ഭർത്താവ് അല്ലെങ്കിൽ ഭാര്യ )നമ്മൾ നമ്മളുടെ വികാരങ്ങളെ ചാർത്തുകയാണ് ചെയ്യുന്നത്.മനഃശാസ്‌ത്രപരമായി ഇതിനെ Displacement എന്ന് വിളിക്കാം. ഇവിടെ അവരുടെ മനോവിഷമവും വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിലും വരുന്ന ബുദ്ധിമുട്ടും കൊണ്ടാണ് ഇങ്ങനൊരു പെരുമാറ്റം എന്ന് മനസിലാക്കാൻ കഴിയാതെ പല ഭർത്താക്കന്മാരും മുന്നോട്ട് പോകുന്നു. മനുഷ്യ മനസ്സിന് സഹിക്കാൻ(Tolerate)
കഴിയുന്ന പരിധിയുടെ അപ്പുറം എത്തുന്നത്തോടെ ബന്ധങ്ങൾ തകരാൻ വരെ ഇത് കാരണം ആവുന്നു.
EQ അല്ലെങ്കി Emotional Quotient എന്ന ഒരു ആശയം ഉണ്ട്. വികാരങ്ങളെ ശരിയായ രീതിയിൽ മനസിലാക്കാനും നിയന്ത്രിക്കാനും അതുപോലെ തന്നെ മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാകാനുമുള്ള കഴിവാണിത്. പലപ്പോഴും EQ ശരിയായ രീതിയിൽ ഇല്ലാതെ (Develop)വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ബന്ധങ്ങളിൽ സാധാരണമാകുന്നു. ഇരച്ചു വരുന്ന തെറ്റായ (Negative)ചിന്തകളും ചിന്തകളിൽ വരുന്ന errors ( Cognitive distortions) ഇവരിൽ ഒരു ശീലം ആയിട്ട് മാറിയിട്ടുണ്ടാകും. ഇത്തരം ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാൻ തീർച്ചയായും വിദഗ്ധ സഹായം ആവശ്യമാണ്. CBT അഥവാ Cognitive Behavior Therapy ആണ് ഇവിടെ ഉപയോഗിക്കുന്നത്.
Hisana Thasneem P
Psychologist, Lifeplus