CONTENTS

    ചിരി

    avatar
    Malavika
    ·August 30, 2024
    ·2 min read

    പുഞ്ചിരിയും ഒരു പകർച്ച വ്യധിയാണ് അതിനാൽ അത് പകർത്തുക.ഒരു ചിരി ഇരു ചിരി പെരും സന്തോഷം…

     ഒരു വാക്കിൽ , ഒരു ചിരിയിൽ തന്നെ ഒരാൾക്ക് സന്തോഷം പകരാം ആ സന്തോഷത്തിൽ നമ്മളും ചേരുന്നു, ഒറ്റപ്പെട്ട നിമിഷങ്ങളിൽ അവരുടെ ആ മാനസികാവസ്ഥയിൽ നമ്മുക്ക് ഒന്ന് ചേർന്നാലോ

    എല്ലാവരും അവരവരുടെ കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന നിമിഷങ്ങൾ ആണ് എവിടെ തിരിഞ്ഞാലും കാണുന്നത്. പല പല ജോലികൾ ചെയ്യുന്ന ആൾക്കാർ, പല പല അവസ്ഥകളിലൂടെ അവർ കടന്നു പോകുന്നു , ആ സമയത്ത് നമ്മുടെ നല്ല ഒരു വാക്കുകൊണ്ട് അവരെ ഒന്ന് സന്തോഷിപ്പിക്കാൻ ആയാൽ അത് നല്ലൊരു കാര്യം അല്ലെ?

     നീ പുറത്ത് ഇറങ്ങിയാൽ കണ്ണിൽ കണ്ടോരോട് മൊത്തം സംസാരിച്ച് നടക്കുവാണാലോ , എന്നൊരു ചോദ്യം സ്ഥിരം കേൾക്കാറുള്ളതാണോ നിങ്ങൾ നമ്മൾ കാരണം ഒരാൾ സന്തോഷിക്കുന്നുണ്ടേൽ അതൊരു നല്ലൊരു കാര്യം തന്നെയാണ്. ഈ സംസാരത്തിലൂടെ അവരുടെ മനസിലെ ഭാരവും നമ്മുടെ മനസിന് സംതൃപ്തിയും  കിട്ടുന്നു. പക്ഷെ ‘അധികം ആയാൽ അമൃതും വിഷം’ എന്ന് കേട്ടിട്ടില്ലേ. ഒരു limitation എല്ലാത്തിനും ഉള്ളത് നല്ലതാണ്.

    ആ 2 minute ൽ അവർക്ക് കിട്ടുന്ന സന്തോഷം അതൊരു വേറെ സംഭവം തന്നെ ആണ്. നമ്മിൽ അങ്ങനെ ഒരു കഴിവ് ഉണ്ടേൽ അത് എടുത്ത് വക്കാൻ ഉള്ളതല്ലാലോ അത് എടുത്ത് മറ്റുള്ളവർക്കും കൂടെ പ്രയോജനപെടുന്ന രീതിയിൽ ഉപയോഗിക്കുക. അവരെ അഭിനന്ദികുക അവർ ചെയ്യുന്ന ജോലിയിൽ. സംസാരിക്കുന്ന സമയത്ത് അവരെ ചിരിപിക്കുക, മറ്റുള്ള ആളെ ചിരിപ്പിക്കാൻ ഉള്ള കഴിവ് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്നതാണ്.

    അവർക്ക് വേണ്ടി ചെയ്യുന്ന ചെറിയ സഹായങ്ങളും അവർക്ക് നമ്മൾ പകരുന്ന ചെറിയ positivity ആണ്. ചെറിയ ഒരു സംഭാഷണത്തിൽ അവർ പകരുന്ന അവരുടെ ഓരോ achievment ഉം നമ്മൾ ഒന്ന് പ്രോത്സാഹിപ്പിക്കുക ആ കാര്യം അവരിൽ ഒരു വലിയ തോതിൽ മാറ്റം വരുത്തും.

    ഒരു കാര്യം ശ്രദ്ധിക്കുക… കണ്ണും പുഞ്ചിരിയും തമ്മിൽ ഒരു സമ്പർക്കം പുലർത്തുക. positivity പോവുന്നതിൽ ഒരു connection ആവശ്യം ഇല്ലേ, അതിൽ നമ്മുടെ കണ്ണും ആളുടെ കണ്ണും തമ്മിൽ ഒരു ബോണ്ട് ആവശ്യം ആണ്.

    നമ്മൾ ദിവസവും സംസാരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ടല്ലോ , അവർക്ക് നമ്മളെ കാണുമ്പോൾ ഉണ്ടാവുന്ന ആ emotion ശ്രദ്ധിച്ചിട്ടുണ്ടോ അത് അവരെ അത്രയും സന്തോഷകരമാക്കുന്നുണ്ട്.

    എനിക് ഒരു മുത്തശ്ശൻ ഉണ്ട് ഞാൻ വണ്ടി എടുക്കാൻ പോവുന്ന സമയത്ത് ഞാൻ അദ്ദേഹത്തെയും അദ്ദേഹം എന്നെയും നോക്കി ചിരിക്കാറുണ്ട് അത് അന്നത്തെ  ദിവസത്തിൽ ഒരു പോസിറ്റീവ് എനർജി നൽകാറുണ്ട്. അങ്ങനെ കുറച്ച് ആൾക്കാർ ഉള്ളത് ഒരു ഭാഗ്യം അല്ലെ. എന്നും ടെൻഷൻ , ജോലി ഭാരം അതൊക്കെ ആ ഒറ്റ ചിരിയിൽ മാഞ്ഞ് പോവുന്നു.

    എന്തിനീ മുഖം താഴ്ത്തി പിടിച്ച് ആരോടും മിണ്ടാതെ നടന്നു പോവുന്നെ , എപ്പോഴേലും ഈ കാര്യം ചെയ്തു നോക്കൂ ഒരു ചിരിയ്യല്ലേ…

    Need help? Book your counseling session now