ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം: ആന്ന സെബാസ്റ്റ്യൻ പെരയിലിന്റെ ദുരന്തവും തൊഴിലിടങ്ങളിൽ ശ്രദ്ധിക്കേണ്ടതും
പൂനെയിലെ Auditing and Consulting കമ്പനിയിലെ 27 വയസ്സുമാത്രം പ്രായമുള്ള E Y employee ആന്ന സെബാസ്റ്റ്യൻ പെരയിലിന്റെ മരണം ഇന്നത്തെ തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തിന്റെ ഗൗരവം തുറന്നുകാട്ടുന്നു. വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് പ്രശസ്തിയും വളർച്ചയും നൽകുന്നുവെങ്കിലും, അതിന്റെ മറവിൽ ഒരുപാട് ജീവനക്കാർ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിന്റെ പ്രസക്തി
ഇന്നത്തെ ആധുനിക തൊഴിൽ ലോകം വളരെയധികം മത്സരം നിറഞ്ഞതാണ്. പരിമിത സമയത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനാണ് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. Excessive workloads, long and unsocial hours, deadline anxiety എന്നിവയാൽ മനോനില തകരുന്നതിന് കാരണമാകുന്നു. എന്നാൽ ഇതുമൂലം അവരുടെ ജീവിതരീതിയിലും കുടുംബത്തിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
തന്റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ശ്രമിച്ച ഒരാളാണ് ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളാൽ ജീവനറ്റു പോകുന്നത്.
Work place Mental health care എത്രത്തോളം പ്രാധാന്യം നൽകേണ്ട കാര്യമാണെന്ന് ഈ മരണം വ്യക്തമാക്കുന്നു.
മാനസികാരോഗ്യ സംരക്ഷണം
കമ്പനികളും മാനേജ്മെന്റും അവരുടെ ജീവനക്കാരുടെ കഴിവിനെ മാത്രമല്ല, അവരുടെ സംതൃപ്തിയും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഇത് അവരുടെ മാനസികാരോഗ്യത്തിന് വലിയ പങ്കുവഹിക്കുന്നു. മാനസികാരോഗ്യത്തെ അവഗണിക്കുന്നതിലൂടെ ഒരാളുടെ ജോലിയെ മാത്രമല്ല അയാളുടെ ജീവിതത്തെയും ഇല്ലാതാക്കുന്നു. Organisational psychologist ൻ്റെ അഭാവം മൂലമാണ് പലർക്കും ജോലി ഒരു മരണകാരണമായി തീരുന്നത്.
നീർത്തടത്തിൽ നിന്ന് ഉയരുന്ന പ്രതീക്ഷകൾ
മാനസികാരോഗ്യത്തെ മുൻനിർത്തി നീങ്ങുന്ന തൊഴിലിടങ്ങളാണ് ഭാവിയിലെ വിജയത്തിന്റെയും സുസ്ഥിരതയുടെയും അടിസ്ഥാനം. ആന്ന സെബാസ്റ്റ്യൻ പെരയിലിന്റെ ദുരന്തം മാനസികാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യം എല്ലാ തൊഴിലിടങ്ങളിലും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയോടെ...